കോടതികളോട് സര്‍ക്കാര്‍ ഇലക്ട്രിക്ക് കാറുകള്‍ വാടകയ്‌ക്കെടുത്തോളൂ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോടതികള്‍ക്ക് ആവശ്യമെങ്കില്‍ ഇലക്ട്രിക്ക് കാറുകള്‍ വാടകയ്‌ക്കെടുത്ത് ഓടിച്ചോളാന്‍ സര്‍ക്കാര്‍.
സംസ്ഥാനത്തെ വിവിധ കോടതികളിലേക്ക് കാറുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ കത്തിന് ഭരണാനുമതി നല്‍കി ഇറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്.
വിവിധ കോടതികളിലേക്ക് 16 മാരുതി ഡിസയര്‍ കാറുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ കത്ത് നല്‍കിയത് ജനുവരി മാസത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത് ഏഴെണ്ണത്തിന് മാത്രമാണ്. ഓരോ കോടതിയുടെയും പേര് എടുത്തുപറഞ്ഞായിരുന്നു പട്ടിക നല്‍കിയത്. ഈ പട്ടികയില്‍നിന്ന് എറണാകുളം, ഏറ്റുമാനൂര്‍, തിരുവല്ല, മലപ്പുറം കുടുംബ കോടതികള്‍ക്കും പാലക്കാട്, കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും തലശേരി അഡീഷനല്‍ ഡിസ്ട്രിക് കോടതി (ഒന്ന്)ക്കും കാര്‍ വാങ്ങാനാണ് സര്‍ക്കാര്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയത്.
ഇരിഞ്ഞാലക്കുട, ഒറ്റപ്പാലം, തിരൂര്‍, മാവേലിക്കര, പത്തനംതിട്ട, പാല, കട്ടപ്പന കുടുംബ കോടതികളിലേക്ക് ആവശ്യമെങ്കില്‍ അനര്‍ട്ട് വഴി ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."