അന്തിമ വിജയം മതേതര രാഷ്ട്രീയത്തിന്: കെ.സി
ആലപ്പുഴ: ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെയും ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുമുള്ള വിധിയെഴുത്താണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.സി വേണുഗോപാല്‍ എം.പി. ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന മുഖവിലക്കെടുത്താല്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം സര്‍ക്കാരിന് നഷ്ടമായി.
ബീഫ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ചു ഫലം അട്ടിമറിക്കാമെന്നുമുള്ള ബി.ജെ.പിയുടെ നീക്കത്തിനും തിരിച്ചടിയായി. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിലയിരുത്തി. അന്തിമ വിജയം മതേതര രാഷ്ട്രീയത്തിനായിരിക്കുമെന്ന സൂചനയാണ് മലപ്പുറത്തെ ജനവിധി. ദേശിയ രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ദേശിയ തലത്തില്‍ മതേതര ശക്തികള്‍ക്ക് മലപ്പുറത്തെ വിജയം കരുത്തു പകരുമെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."