HOME
DETAILS
MAL
ദുര്ഗന്ധത്തിനിടയിലെ കരിമ്പ് ജ്യൂസ് വില്പന തടഞ്ഞു
backup
March 26 2019 | 03:03 AM
പന്തീരാങ്കാവ്: രാമനാട്ടുകര-തൊണ്ടയാട് ബൈപാസില്‍ മാമ്പുഴ പാലത്തിന് സമീപം ദുര്‍ഗന്ധം വമിക്കുന്ന സ്ഥലത്തെ കരിമ്പ് ജൂസ് വില്പന ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. വിജനമായ സ്ഥലത്ത് കക്കൂസ് മാലിന്യമടക്കം സ്ഥിരമായി തള്ളുന്ന സ്ഥലത്താണ് ദിവസങ്ങളായി കരിമ്പ് ജ്യൂസ് കച്ചവടം നടത്തുന്നത്.
നാട്ടുകാര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.കെ.അജയ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബ്രിജിത്ത് എന്നിവരെത്തിയാണ് ജ്യൂസ് വില്പന തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."