ഡോക്ടര്‍മാരുടെ ശമ്പളം ഏകീകരിക്കണമെന്ന്
കോഴിക്കോട്: ഓര്‍ഗനൈസേഷന്‍ ഓഫ് ഗവ. ഹോമിയോപ്പതി മെഡിക്കല്‍ ഓഫിസേഴ്‌സ് കേരളയുടെ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഹോമിയോപ്പതി, ആയുര്‍വേദം, അലോപ്പതി ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ തുല്യത നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിലും മറ്റ് ഇതര സംസ്ഥാനത്തും ശമ്പള തുല്യത നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ മാത്രം തുല്യത നിലവില്‍ ഇല്ല. ശാസ്ത്ര സെമിനാര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. ഗോപിനാഥ് അധ്യക്ഷനായി. യോഗത്തില്‍ ഡോ. കെ.സി പ്രശോഭ് കുമാര്‍, ഡോ.വിവേക് ദേവന്‍, ഡോ. കബീര്‍, ഡോ. അജിത് കുമാര്‍, ഡോ. ബ്രിട്ടോ സിറിയക് ജോസഫ്, ഡോ. ജി.എസ് ബാലചന്ദ്രന്‍, ഡോ. മദന്‍ മോഹന്‍, ഡോ. പരമേശ്വരക്കുറുപ്പ് സംസാരിച്ചു. ഡോ. ജമില്‍ സേട്ട്, ഡോ. ജയകുമാര്‍ പനക്കല്‍ ക്ലാസെടുത്തു.
ഭാരവാഹികള്‍: ഡോ. ദേവസ്യ കോഴിക്കോട് (പ്രസിഡന്റ്), ഡോ. ഐ.ഐ.ആര്‍ അശോക് കുമാര്‍ (കൊല്ലം), ഡോ.കെ.സി പ്രശോഭ് കുമാര്‍ (വൈസ് പ്രസിഡന്റ്), ഡോ.വിവേക് ദേവന്‍ (ജോ. സെക്രട്ടറി), ഡോ. മദന്‍ മോഹന്‍ (സോണല്‍ സെക്രട്ടറി), ഡോ. റിയാസ്, ഡോ. പന്മരു പ്രകാശ് (സോണല്‍ സെക്രട്ടറി), ഡോ. വി.എം ശശിധരന്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."