കൊവിഡ്: പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കും
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ സംഖ്യ ഇനിയും വര്‍ധിക്കുമെന്നും ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രോട്ടോകോള്‍ തയാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ആപത്തിന്റെ തോത് വര്‍ധിക്കുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കാനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തും. വിദേശ രാജ്യങ്ങളിലെയും വിവിധ സംസ്ഥാനങ്ങളിലെയും രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍നിന്ന് വരുന്നവരെ അതിവേഗത്തില്‍ ടെസ്റ്റ് ചെയ്യാന്‍ സംവിധാനമൊരുക്കും.സാമൂഹിക അകലം, കൈകളുടെ ശുചീകരണം, മാസ്‌ക് ധാരണം എന്നിവ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ലോക്ക്ഡൗണില്‍ വീണ്ടും ഇളവുകള്‍ വരികയും ആരാധനാലയങ്ങളും റസ്റ്ററന്റുകളും മാളുകളും തുറക്കുന്നതും വെല്ലുവിളിയാണ്. രാഗവ്യാപനത്തിനെതിരായ മുന്‍കരുതലും ശ്രദ്ധയും എല്ലാവരിലും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."