പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തു കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നതിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍. കൊവിഡ് ബാധിച്ചാല്‍ സങ്കീര്‍ണതയും മരണസാധ്യതയും കൂടുതലുള്ളവരെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്ന റിവേഴ്‌സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഒരാഴ്ചയ്ക്കിടെ 500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, ആറു പേര്‍ക്കു ജീവന്‍ നഷ്ടമായി. ആകെ മരണ സംഖ്യ 14 ആയി ഉയര്‍ന്നു. 0.88 ശതമാനമാണ് നിലവിലെ മരണ നിരക്ക്. മരിച്ചവരെല്ലാം പ്രായാധിക്യമുള്ളവരോ മറ്റു ഗുരുതര രോഗങ്ങളോ ബാധിച്ചവരായിരുന്നു. രോഗം ഗുരുതരമാകാന്‍ സാധ്യതയുളള വയോധികരെയും രോഗികളെയും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും സംരക്ഷിക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ പ്രധാന ഊന്നല്‍. ആരാധനാലയങ്ങളില്‍ ഇവരെ വിലക്കിയതും ഇക്കാരണത്താലാണ്.
ജനുവരി 30ന് ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത്, രോഗികളുടെ എണ്ണം 500 കടക്കുന്നത് മേയ് ആദ്യവാരത്തിലാണ്. ഇപ്പോള്‍ ഏഴുദിവസം കൊണ്ടാണു 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."