ഊര്‍ജ്ജ സംരക്ഷണത്തിന് കൂട്ടായ പ്രവര്‍ത്തനം വേണം: മന്ത്രി
രാജാക്കാട്: ഉര്‍ജ്ജം സംരക്ഷിക്കാന്‍ ഏവരും മുന്നോട്ട് വരണമെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി.
രാജകുമാരി ഗവ: വി.എച്ച്.എസ്.എസിന് പുതുതായി അനുവദിച്ച സ്ക്കൂള് ബസിന്റെ ഉദ്ഘാടനവും വി.എച്ച്.എസ് വിഭാഗം എന്‍.എസ്.എസ് യൂനിറ്റിന് ലഭിച്ച എന്‍.വൈ.എല്‍.പി.നാഷനല്അവാര്ഡിന്റെ സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. സമ്പൂര്‍ണ്ണ വൈദ്യുതികരണത്തിനായി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഒരു കോടി രൂപ നീക്കി വച്ചതായി മന്ത്രി അറിയിച്ചു.
പി.റ്റി.എ. പ്രസിഡന്റ് കെ.കെ.വിജയന്റെ അധ്യക്ഷതയില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്പ പി.റ്റി.എല്‍ദോ മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും മികച്ച കുട്ടിക്കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയ വിദ്യാര്‍ഥിനി അഞ്ജു തോമസിനെ ചടങ്ങില്‍ ആദരിച്ചു.
100 വിദ്യാര്‍ഥികള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ സൗജന്യമായി വിതരണം ചെയ്യ്തു. രാധാമണി പുഷ്പജന്‍, കെ.കെ.തങ്കച്ചന്, സുമ സുരേന്ദ്രന്, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ആര്.ഗോപാലകൃഷ്ണന്, എം.എന്‍.ഹരിക്കുട്ടന്, ബ്രിജേഷ് ബാലകൃഷ്ണന്, ഹെഡ്മാസ്റ്റര് കുട്ടിഹസന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."