നിറമരുതൂര്‍ പഞ്ചായത്ത് ആക്കിത്തടം എസ്.സി കോളനി സ്വയം പര്യാപ്തതയിലേക്ക്
താനൂര്‍: പട്ടികജാതി വിഭാഗത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 50 കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന എസ്.സി സ്വയംപര്യാപ്ത ഗ്രാമം പദ്ധതിക്ക് നിറമരുതൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡ് ആക്കിത്തടം കോളനിയില്‍ തുടക്കമായി.
ഒരു കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വി. അബ്ദുറഹ്മാന് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സുഹ്റ റസാഖ് അധ്യക്ഷയായി.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ സുബൈദ ഷാലിമാര്‍, പി.പി സൈതലവി, കെ. പ്രേമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി സൈനബ, ബ്ലോക്ക് പഞ്ചായത്തംഗം എ. അശോകന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മുസ്തഫ, കെ.ടി ശശി, സി.ഡി.എസ് പ്രസിഡന്റ് ഐ.പി ഷര്‍മിള , കെ. ഫൈസല്‍, കെ.എം നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ദിഖ് സ്വാഗതവും ടി. ശ്രീധരന് നന്ദിയും പറഞ്ഞു. വാര്‍ഡിലെ വിവിധ ഭാഗങ്ങളിലായി ഫുട്പാത്തുകള്‍, കുടിവെള്ള പദ്ധതി, 12 വീടുകളുടെ പുനരുദ്ധാരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."