ദ്വാരകയില്‍ 'പ്രകൃതിജീവന' ക്യാംപ് ഏപ്രില്‍ ഏഴു മുതല്‍
കല്‍പ്പറ്റ: വയനാട് ഗാന്ധി ദര്‍ശന്‍ വേദി ഏപ്രില്‍ ഏഴു മുതല്‍ 23 വരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പ്രകൃതി ജീവന ക്യാംപ് നടത്തുമെന്നു പ്രസിഡന്റ് ഫാ. മാത്യു കാട്ടറാത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രഷര്‍, ഷുഗര്‍, മുട്ടുതേയ്മാനം, രക്തത്തിലെ കൗണ്ട് കുറവ് തുടങ്ങിയ വ്യാധികളില്‍നിന്നു മോചനം നേടാന്‍ സഹായിക്കുന്ന യോഗ-ഫ്രൂട്ട് തെറാപ്പിയാണ് ക്യാംപിന്റെ സവിശേഷത. യോഗ തെറാപ്പിസ്റ്റ് ഡോ. സൂര്യപ്രകാശ് കോഴിക്കോട്, ഡോ. സിസ്റ്റര്‍ ജില്‍സ, ഫാ. മാത്യു കാട്ടറാത്ത് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 500 രൂപ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണം. താമസ, ഭക്ഷണ ചെലവുകള്‍ സ്വയം വഹിക്കണം. വിശദവിവരത്തിന് 9400389993, 9605250946, 9495819497 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. മുമ്പ് നടന്ന ക്യാംപുകളില്‍ അംഗങ്ങളായിരുന്ന എം.ബി ഉഷാകുമാരി, വത്സമ്മ തിയോഡോഷ്യസ്, യു.വി ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."