HOME
DETAILS
MAL
ജയ് ശ്രീറാം വിളിച്ചില്ല; ബിഹാറില്‍ യുവാവിന് മര്‍ദനം
backup
June 06 2020 | 03:06 AM
പാറ്റ്‌ന: ബിഹാറിലെ ചാംബ്‌റാനില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മെഹ്‌സിയിലെ മുഹമ്മദ് ഇസ്‌റാഈല്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ആറു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നു. ഈ സമയം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി സുഹൃത്തിന്റെ വീട്ടിലേക്കു പോകുമ്പോള്‍ ചിലര്‍ തടഞ്ഞുനിര്‍ത്തുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതു നിരാകരിച്ചതോടെ മര്‍ദിക്കുകയും ചെയ്തു.
ജൂണ്‍ രണ്ടിനായിരുന്നു സംഭവമെന്നു വ്യക്തമാക്കിയ പൊലിസ്, സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും പറഞ്ഞു. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിനു പിന്നില്‍ ബജ്‌റംങ്ദള്‍ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
ഇസ്‌റാഈല്‍ മുസഫര്‍പൂരിലെ ആശുപത്രിയില്‍ ചിത്സയിലാണെന്ന് സഹോദരന്‍ താഹിര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."