HOME
DETAILS
MAL
ഗൂഡല്ലൂരില്‍ 13.5 ലക്ഷം പിടികൂടി
backup
March 26 2019 | 05:03 AM
ഗൂഡല്ലൂര്‍: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫ്ളയിങ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത 13.48 ലക്ഷം പിടികൂടി.ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയിലൂടെ അമ്പതിനായിരത്തിലധികം രൂപ കൈവശം വെച്ചതായി കാണപ്പെട്ടാല്‍ പിടികൂടുവാനായിരുന്നു നടപടി. ഊട്ടി കോഴിക്കോട് റോഡിലെ നാടുകാണി ചുരത്തില്‍ വാഹന പരിശോധനയില്‍ 9.13 ലക്ഷവും തുടര്‍ന്ന് നടന്ന പരിശോധനയില്‍ എരുമാട്, നാടുകാണി ഭാഗങ്ങളില്‍ നിന്ന് 4.35 ലക്ഷവും പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."