തവനൂര്‍ മണ്ഡലത്തിലെ ഉപരിപഠന പ്രതിസന്ധി; മന്ത്രി നയം വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ്
എടപ്പാള്‍: തവനൂര്‍ മണ്ഡലത്തിലെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഡിഗ്രി, പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ ആശങ്കയിലുള്ളപ്പോള്‍ കണ്ടണ്ടില്ലെന്ന് നടിക്കുന്ന സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.ടി ജലീല്‍ നയം വ്യക്തമാക്കണമെന്ന് തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മണ്ഡലത്തിലെ എട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധിക ബാച്ചും പുതിയ കോളജും ഐ.എച്ച്.ആര്‍.ഡിയില്‍ പുതിയ കോഴ്‌സുകളും അനുവദിച്ചപ്പോള്‍ കാബിനറ്റിലെ പ്രതിനിധിയായിട്ടു പോലും പ്രതിസന്ധിക്ക് പരിഹാരം കാണാത്തത് അങ്ങേയറ്റം അപലപനീയമാണ്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാത്തപക്ഷം സമര രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. എ. അബുല്ലക്കുട്ടി അധ്യക്ഷനായി. സംസ്ഥാന വൈസ്. പ്രസി സി.പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.എം ഗഫൂര്‍, ഇബ്രാഹിം മൂതൂര്‍, കെ.പി മുഹമ്മദലി ഹാജി, പി. കുഞ്ഞിപ്പ ഹാജി, ആര്‍.കെ ഹമീദ്, സി എം റസാഖ് ഹാജി, എന്‍.കെ റഷീദ്, എ. അലിക്കുട്ടി, പത്തില്‍ അഷ്‌റഫ്, കെ.എസ് സിദ്ദീഖ്, ഹംസ മാസ്റ്റര്‍, ഹംസ പുറത്തൂര്‍, എം.കെ.എം അലി, ടി.പി ഹൈദരലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."