HOME
DETAILS
MAL
തബ്ലീഗ് സമ്മേളനം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കേന്ദ്രം
backup
June 06 2020 | 03:06 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാര്‍ച്ചില്‍ നടന്ന തബ്ലീഗ് സമ്മേളനത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
ഇതേ വിഷയത്തില്‍ ഡല്‍ഹി പൊലിസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും അത് അവസാനഘട്ടത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കി.
സമ്മേളനത്തിനിടെ മാര്‍ച്ച് 21നു തന്നെ വിദേശികളെയും മറ്റുള്ളവരെയും തിരിച്ചയക്കാന്‍ തബ്ലീഗ് അധികൃതരോട് നിര്‍ദേശിച്ചിരുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ ഭാഗത്തുനിന്നു ജാഗ്രത ഉണ്ടായില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യോഗത്തില്‍ പങ്കെടുത്ത ചിലര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് മുസ്ലിംകളാണ് കൊവിഡ് പരത്തുന്നതെന്ന രീതിയില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചാരണം നടത്തിയത് വലിയതരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."