യു.ഡി.എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
കല്‍പ്പറ്റ: കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ദയനീയപരാജയമാണ് എല്‍.ഡി.എഫിനെ കാത്തിരിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം പറഞ്ഞു.
കല്‍പ്പറ്റയില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സി.പി.എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രസക്തി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടെങ്കില്‍ അവര്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ നല്‍കുകയാണ് വേണ്ടത്.
വയനാട് പാര്‍ലമെന്റ് സീറ്റില്‍ ചരിത്രഭൂരിപക്ഷത്തോട് കൂടി യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. റസാഖ് കല്‍പ്പറ്റ ചെയര്‍മാനായും, പി.പി ആലി ജനറല്‍ കണ്‍വീനറായും ടി.ജെ ഐസക് ട്രഷററായും 501 അംഗ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.കെ അഹമ്മദ്ഹാജി, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, കെ.സി റോസക്കുട്ടി, പി.വി ബാലചന്ദ്രന്‍, കെ.കെ അബ്രഹാം, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, പി. ഇസ്മയില്‍, എം.പി നവാസ്, കെ.വി പോക്കര്‍ഹാജി, വി.എ മജീദ്, സി. മൊയ്തീന്‍കുട്ടി, ടി. ഹംസ, യഹ്യാഖാന്‍ തലയ്ക്കല്‍, പൗലോസ് കുറുമ്പേമഠം, രഘു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."