പി.പി സുനീര്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ പ്രചാരണം നടത്തി
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചാല്‍ ഒരിക്കും പശ്ചാതപിക്കേണ്ടി വരില്ലെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി.പി സുനീര്‍ പറഞ്ഞു.
ഇലക്ഷന്‍ കാലത്ത് മാത്രം മണ്ഡലത്തില്‍ വിന്നിരുന്ന എം.പിക്ക് പകരം ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഹെലികോപ്റ്ററില്‍ വന്ന് പോകുന്ന എം.പിയെക്കുറിച്ചാണ് സംസാരിക്കുന്നത്. രാത്രിയാത്ര നിരോധനം, കാര്‍ഷിക വിലയിടിവ് എന്നിവയിലൊന്നും കേന്ദ്ര സര്‍ക്കാര്‍ ജില്ലക്ക് ഒരു സഹായങ്ങളും ചെയ്തില്ല. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് വര്‍ഗീയത. രാജ്യത്തിന്റെ മതേതരത്വത്തിന് വിള്ളല്‍ ഏല്‍ക്കാതിരിക്കാന്‍ പാര്‍ലമെന്റിലെ ഇടതു സാനിധ്യം വര്‍ധിപ്പിക്കണമെന്നും അദ്ധേഹം പറഞ്ഞു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ചൂരല്‍മലയില്‍ തുടങ്ങിയ മണ്ഡലം പ്രചാരണ പരിപാടി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. നെല്ലിമുണ്ട, മേപ്പാടി, വടുവഞ്ചാല്‍, താഴെ അരപ്പറ്റ, നെടുമ്പാല, വാഴവറ്റ, കാക്കവയല്‍, മുട്ടില്‍, കരണി, നെല്ലിയമ്പം, പള്ളിക്കുന്ന്, വെണ്ണിയോട്, കുപ്പാടിത്തറ, പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍-കാവുമന്ദം, പിണങ്ങോട്, അച്ചൂര്‍, പൊഴുതന, വൈത്തിരി, ചുണ്ട, കല്‍പ്പറ്റ സൗത്ത്, മുണ്ടേരി, മടക്കിമല, കമ്പളക്കാട് എന്നീ സ്ഥലങ്ങളിലെ പ്രചരണത്തിന് ശേഷം കോട്ടത്തറയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."