ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രി ആയി ഉയര്‍ത്തണമെന്ന്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പ്രൈമറി ഹെല്‍ത്ത് സെന്റര്‍ താലൂക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് യുവജനതാദള്‍ (യു) മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടുതല്‍ സ്ഥല സൗകര്യം, എല്ലാ സമീപ പഞ്ചായത്തുകളില്‍ നിന്നും എത്തി ചേരാനുള്ള സാഹചര്യം, ഡയാലിസിസ് സെന്റര്‍, അന്‍പതോളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള മറ്റൊരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഈരാറ്റുപെട്ട ബ്ലോകിലെ മറ്റൊരു പഞ്ചായത്തിലും ഇല്ല. . ഈ ആവശ്യം ഉയര്‍ത്തി ജനകീയ പ്രക്ഷോഭം ആരംഭിക്കാനും ഇതിനു വേണ്ടി രൂപം കൊണ്ട ജനകീയ വികസന ഫോറത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.യുവജനതാദള്‍ സംസ്ഥാന സമിതിയംഗം ഷനീര്‍ മഠത്തില്‍ അധ്യക്ഷനായി , ജനതാദള്‍ ജില്ല സെക്രട്ടറി മാഹിന്‍ തലപ്പള്ളി ഉദ്ഘാടനം ചെയ്തു. ജലീല്‍ തെക്കേക്കര, നോബി ജോസ്, മുജീബ കരിമരുതുംകുന്നേല്‍, ഷബീബ് ഖാന്‍ ഈരാറ്റുപേട്ട, ബിന്‌സാദ് ഖാന്‍, ഷാമോന്‍ പുതുപ്പറമ്പ്, നസീബ് വി.എം, ജലീല്‍ കാട്ടമല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."