കേരള സ്‌റ്റേറ്റ് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സമ്മേളനത്തിന് തുടക്കം
കോട്ടയം: കേരള സ്‌റ്റേറ്റ് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) 13-ാം സംസ്ഥാന സമ്മേളനത്തിനു കോട്ടയത്തു തുടക്കം.
പഴയപൊലിസ് സ്‌റ്റേഷന്‍ മൈതാനത്ത് നടത്തിയ സാംസ്‌കാരിക സമ്മേളനം എസ്.പി.സി.എസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.ആര്‍ രഘുനാഥന്‍ അധ്യക്ഷനായി. കെ.അനില്‍കുമാര്‍, വീണാ ജോര്‍ജ് എം.എല്‍ .എ, പി.കെ ഹരികുമാര്‍, വി.കെ സുരേഷ് കുമാര്‍ പ്രസംഗിച്ചു. തുടര്‍ന്നു ചേരുന്ന സെമിനാര്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. കേരള ബജറ്റും ജനകീയ വിഷയങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വി.എന്‍ വാസവന്‍ അധ്യക്ഷതവഹിക്കും. എം.കെ പ്രഭാകരന്‍, ഡോ. കെ .എന്‍ ഹരിലാല്‍, കെ.സുരേഷ് കുറുപ്പ് എം.എല്‍.എ, കാട്ടാക്കട ശശി, പി.എം രാജു പ്രസംഗിക്കും.
നാളെ രാവിലെ എട്ടിനു ദീപശിഖാ റാലി എത്തിച്ചേരും. 8.30നു രജിസ്‌ട്രേഷന്‍. തുടര്‍ന്നു കെ .എം സുധാകരന്‍ പതാക ഉയര്‍ത്തും. പ്രതിനിധിസമ്മേളനം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ .എം സുധാകരന്‍ അധ്യക്ഷതവഹിക്കും. എം.എച്ച് സലിം, കെ .ജെ തോമസ്, എം.എം വര്‍ഗീസ്, പി.പി ചിത്തരജ്ഞന്‍ പ്രസംഗിക്കും. 20നു രാവിലെ ഒമ്പതിനു പ്രതിനിധി സമ്മേളനം.
3.30നു കുര്യന്‍ ഉതുപ്പ് റോഡില്‍നിന്നും പ്രകടനം ആരംഭിക്കും. തിരുനക്കര മൈതാനത്ത് വൈകീട്ട് അഞ്ചിനു ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. . പത്രസമ്മേളനത്തില്‍ വി .എന്‍ വാസവന്‍, കാട്ടാക്കട ശശി, എം .എച്ച് സലിം, ടി .ആര്‍ രഘുനാഥന്‍, വി .പി ഇസ്മയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."