കാഞ്ഞിരപ്പള്ളി-കാഞ്ഞിരം കവല റോഡ് നിര്‍മാണത്തില്‍ അപാകത; പ്രതിഷേധവുമായി സര്‍വകക്ഷി പ്രതിനിധികള്‍
കോട്ടയം:അന്തരാഷ്ട്രനിലവാരത്തില്‍ കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന് പരാതി.
പഴയറോഡിനേക്കാള്‍ വീതികുറവാണ് നവീകരിക്കുന്ന റോഡിന്റെ പലഭാഗങ്ങളിലുമെന്ന് സര്‍വക്ഷിപ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിടനാട് പഞ്ചായത്ത് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ചൊവാഴ്ച തിടനാട് ടൗണില്‍ ഉച്ചക്ക് രണ്ടുമുതല്‍ പ്രതിഷേധ ധര്‍ണനടത്തുമെന്ന് തിടനാട് പഞ്ചായ് ത്തപ്രസിഡന്റ് മിനി സാവിയോയും വിവിധ പാട്ടി പ്രതിനിധികളും പറഞ്ഞു.
റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത പലതവണ പി.സി.ജോര്‍ജ് എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് അദേഹം രണ്ടുതവണ സ്ഥലം സന്ദര്‍ശികുകയും ചെയ്തു.
എന്നാല്‍, നാടിന്റെ ആഗ്രഹത്തിന് അനുസരിച്ച് എം.എല്‍.എ പ്രവര്‍ത്തിക്കാന്‍ തയാറാകുന്നില്ല. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ക്ക് എം.എല്‍.എ കൂട്ടുനില്‍കുന്നുവെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.
തിടനാട് ടൗണില്‍ 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച പാലം വീതി കൂട്ടാതെയാണ് ഇപ്പോള്‍ നവീകരണം നടത്തുന്നത്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും. ഓട നിര്‍മാണം അശാസ്ത്രീയമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. അപകടകരമായ വളവളുകള്‍ നിവര്‍ത്താന്‍ തയാറാിയട്ടില്ല. തിടനാട് ടൗണില്‍ റോഡിന് വീതി ഇല്ല. സ്ഥലം വിട്ടുകൊടുക്കാന്‍ ഇവടുത്തെ ഭൂമി ഉടമകള്‍ തയാറായിരുന്നെങ്കിലും ഭൂമി എറ്റെടുക്കാന്‍ തയാറായില്ലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.
റോഡ് നവീകരിക്കാന്‍ 86 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ തുക മുഴുവന്‍ ഉപയോഗിക്കാതെ വന്‍ സാമ്പത്തിക ലാഭം എടുക്കാന്‍ കരാറുകാരന്‍ ശ്രമിക്കുകയാണെനും ഇവര്‍ ആരോപിച്ചു. തിടനാടിന്റെ പലഭാഗങ്ങളിലും റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പഴയതിനേക്കാള്‍ വീതി കുറയുമെന്നാതാണ് സ്ഥിതി. ഈ സ്ഥിതി മുന്‍കൂട്ടി കണ്ട് റോഡ് നവീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
എന്നാല്‍,തട്ടിക്കൂട്ടി പണികള്‍ പൂര്‍ത്തിയാക്കി പണം തട്ടാന്‍ കരാറുകാരന്‍ ശ്രമിക്കുന്നതായി സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു.റോഡ് നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി ,എം.എല്‍.എ, എം.പി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. തിടനാട് ഒഴികെയുള്ള ഭാഗങ്ങളില്‍ നിര്‍മാണം നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഓട നിര്‍മാണം നടക്കുകയാണ്.
പ്രതിഷേധ ധര്‍ണക്കുശേഷവും അപാകതകള്‍ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇവര്‍ പറഞ്ഞു. വിവിധ പാര്‍ട്ടിപ്രതിനിധികളായ റെജി ജേക്കബ്(സി.പി.എം), ഏബ്രഹാം കാലാപറമ്പില്‍(സി.പി.ഐ), സുരേഷ് കാലായില്‍(കോണ്‍ഗ്രസ്), ജയപ്രകാശ്(ബി.ജെ.പി), ജോസ് മാത്യൂ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."