വീണ്ടും കൊവിഡ് മരണം, മഞ്ചേരിയില്‍ മരിച്ചത് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഹംസക്കോയ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ (61)യാണ് ഇന്ന് രാവിലെ ആറരയോടെ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 15 ആയി.
ഇദ്ദേഹം മെയ് 21 നാണ് റോഡ് മാര്‍ഗം മുംബൈയില്‍ നിന്നെത്തിയത്. ന്യൂമോണിയ ബാധിതനായിരുന്നു. അതേ സമയം ഇദ്ദേഹത്തിന്റെ ഭാര്യ, മകന്, മകന്റെ ഭാര്യ തുടങ്ങിയ കുടുംബത്തിലെ അഞ്ചുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊവിഡ് ബാധിച്ച് മരിച്ച ഹംസക്കോയ ആദ്യകാല ഫുട്ബാള്‍ താരമായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇദ്ദേഹം കളിച്ചിരുന്നു. മോഹന്‍ ഭഗാനുവേണ്ടിയും സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രക്കുവേണ്ടിയും ഇദ്ദേഹം ജഴ്സിയണിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകനും ഫുട്ബോള്‍ താരമാണ്. ഒരു ഫ്ുട്ബോള്‍ കുടുംബമാണ് ഇദ്ദേഹത്തിന്റേത്.
നേരത്തെ മഞ്ചേരി സ്വദേശിയായ നാലുമാസം പ്രായമായ പെണ്‍കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണം സംഭവിച്ചത് കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ നിന്നായിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കോ മറ്റോ രോഗം സ്ഥിരീകരിച്ചിരുന്നില്ല. കുട്ടിയുടെ മരണം കൊവിഡ് മൂലമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് നിഷേധിക്കുകയാണ് ആരോഗ്യ വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."