പൊതു ടാപ്പ് നീക്കം ചെയ്ത സംഭവം: മാര്‍ച്ചും ധര്‍ണയും നടത്തി
തലയോലപ്പറമ്പ്: പൊതുടാപ്പ് മുറിച്ചു മാറ്റിയ പഞ്ചായത്തിന്റെയും വാര്‍ഡുമെമ്പറുടെയും ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്തോഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ തലപ്പാറ തൃക്കരായിക്കുളം ഭാഗത്തെ ടാപ്പാണ് മുറിച്ചു മാറ്റിയത്. പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചുകൊണ്ടിരുന്ന പൊതുടാപ്പാണ് പഞ്ചായത്തുമെമ്പറുടെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ഇല്ലാതാക്കിയത്. സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
ജെയ്‌മോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാത്യൂസ് ദേവസ്യ, സെക്രട്ടറി ടിനു അരവിന്ദ്, അനുശ്രീ രമേശന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.എം അനി, വി.എന്‍ രമേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."