അധികൃതരുടെ അവഗണനയില്‍ ദുരിതംപേറി മുണ്ടിച്ചിയും കുടുംബവും
നിലമ്പൂര്‍: പട്ടികജാതി കുടുംബത്തോട് വര്‍ഷങ്ങളായി അധികൃതര്‍ അവഗണന തുടരുന്നു. മമ്പാട് ഇളംമ്പുഴയിലെ പറമ്പന്‍ മുണ്ടിച്ചി (70)യും കുടുംബവുമാണ് ദുരിത ജീവിതം നയിക്കേണ്ടി വരുന്നത്. ഏത് സമയത്തും നിലംപൊത്താറായ കൂരയിലാണ് കൈകുഞ്ഞുങ്ങളുമായി മഴയും വെയിലും കൊണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്.
മഴക്കാലത്ത് വളരെ ഭീതിയിലാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് കൂലിവേല ചെയ്താണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. മകള്‍ കല്യാണിയും മരുമകള്‍ അജിതയും ചെറിയ രണ്ട് പേരക്കുട്ടികളടക്കം ഏഴ് പേരാണ് ഈ കൂരയില്‍ കഴിയുന്നത്. വലിയ മകനും മരിച്ച തോടെ മരുമകളും വിധവയായി.
ഭര്‍ത്താവില്ലാത്ത മകളടക്കമുള്ളവരുടെ സംരക്ഷണം മുണ്ടിച്ചിയുടെ ചുമലിലാണ്. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി കൊണ്ടായിരുന്നു ഇവര്‍ അന്നന്നത്തെ അന്നം നേടിയിരുന്നത്. എന്നാല്‍ മുണ്ടിച്ചിയുടെ ആരോഗ്യ അവസ്ഥ മോശമായതോടെ അതും നിലച്ചു. മമ്പാട് മേപ്പാടം വാര്‍ഡില്‍പ്പെടുന്ന ഇവരെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പല ഓഫിസുകളും കയറിയിറങ്ങിയെങ്കിലും അവഗണനമാത്രം ബാക്കിയായി. മഴ ശക്തികൂടിയാല്‍ അയല്‍പക്കത്തെ കുടുംബ വീട്ടിലേക്ക് മാറേണ്ട ഗതികേടിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."