പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം ചോര്‍ന്നു; നാട്ടുകാര്‍ പരിഭ്രാന്തരായി
കാഞ്ഞിരപ്പള്ളി: പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം ചോര്‍ന്നു. കാഞ്ഞിരപ്പള്ളി പേട്ട കവലയ്ക്ക് സമീപം ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ പമ്പില്‍ നിന്നാണ് പെട്രോള്‍ ചോര്‍ന്നത്.
പെട്രോള്‍ സൂക്ഷിക്കുന്ന ടാങ്കിലെ ചോര്‍ച്ചയാണ് സംഭവത്തിന് കാരണം. പമ്പിനോട് ചേര്‍ന്നുള്ള തോട്ടിലേക്ക് ഒഴുകിയ പെട്രോള്‍ ചിറ്റാര്‍ പുഴയിലേക്കു ംവ്യാപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ടാങ്കില്‍ നിന്നും പെട്രോള്‍ ചോര്‍ന്നത്.
പമ്പിന് സമീപത്തുള്ള വ്യാപാരിയാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി പെട്രോള്‍ വെള്ളമടിച്ച് കഴുകിക്കളയുകയും പാറപ്പൊടി വിതറി ചോര്‍ച്ചയുണ്ടായ ഭാഗം അടക്കുകയും ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പമ്പിന് സമീപത്തായി ഇന്ധനം ഒഴുകിയ ഭാഗത്ത് ചെറിയ തോതില്‍ തീപിടിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു.
സമീപത്തെ കടകളില്‍ നിന്നും വലിചറിഞ്ഞ മാലിന്യങ്ങള്‍ തോട്ടില്‍ കെട്ടി കിടന്നത് പൊട്രോളിന്റെ അംശം കഴുകിക്കളയുന്നതിന് തടസ്സമായി. ഒരു ലക്ഷത്തി പതിനായിരത്തിലധികം രൂപയുടെ ആയിരത്തി അഞ്ഞൂറോളം ലിറ്റര്‍ പെട്രോള്‍ ടാങ്കില്‍ നിന്നും ചോര്‍ന്ന് പോയാതായി പമ്പ് ജീവനക്കാര്‍ പറഞ്ഞു.
പമ്പിന് പുറകിലുടെ ഒഴുകുന്ന കൈ തോടിന്റെ ഒഴുക്ക് പെട്രോള്‍ ചോരുന്ന ഭാഗത്ത് നിന്ന് മാറ്റി വിട്ടതായും പാറപ്പൊടി ഉപയോഗിച്ച് ചോര്‍ച്ച തടയാനുള്ള മാര്‍ഗ്ഗം സ്വീകരിച്ചതായും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."