HOME
DETAILS

അധികൃതരുടെ അനാസ്ഥ:വൈദ്യുതി സബ്‌സ്‌റ്റേഷന്‍ കെട്ടിടവും ഉപകരണങ്ങളും നശിക്കുന്നു

  
backup
April 17 2017 | 18:04 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81


ഗാന്ധിനഗര്‍: അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വൈദ്യുതി സബ് സ്റ്റേഷനിലെ ഉപകരണങ്ങളും കെട്ടിടങ്ങളും നശിക്കുന്നു.
ആശുപത്രിയുടെ കാന്‍സര്‍ വാര്‍ഡിനു സമീപത്താണ് സബ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 2010ല്‍ മെഡിക്കല്‍ കോളജില്‍ പുതിയ നിരവധി കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും വാര്‍ഡുകളുടെയും  ശസ്ത്രക്രീയ തീയറ്ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍, വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പുതിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിച്ചിരുന്നില്ല. വോള്‍ട്ടേജ് ക്ഷാമത്തിനു പരിഹാരമായി അന്നത്തെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മെഹറുന്നീസയും സൂപ്രണ്ട് ഡോ.പി.കെ. ബാലകൃഷ്ണനും ചേര്‍ന്ന് ആശുപത്രി പരിസരത്ത് വൈദ്യുതി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാരില്‍ അപേക്ഷാ നല്‍കി.
അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ സബ് സ്റ്റേഷന്‍ നിര്‍മിക്കുവാന്‍ അനുമതി നല്‍കി. തുടര്‍ന്ന് പണികള്‍ ആരംഭിച്ച സബ്‌സ്റ്റേഷന്‍ 2012ല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കുള്ള വൈദ്യുതി ഈ സബ്‌സ്‌റ്റേഷന്‍ വഴി നല്‍കി തുടങ്ങി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ സീലിംങ് അടര്‍ന്ന് വീണു.
കെട്ടിടത്തിന്റെ നിര്‍മാണത്തിലുള്ള അശാസ്ത്രീയതമൂലം ഭിത്തിയില്‍ വിള്ളലുണ്ടാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രാവുകളുള്‍പ്പെടെയുള്ള പക്ഷികള്‍ കെട്ടിടത്തില്‍ പ്രവേശിക്കുകയും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
തുടര്‍ന്ന് വൈദ്യുതി വിതരണം അവതാളത്തിലായി. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ യഥാസമയം നടത്തി വൈദ്യുതി പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വീസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago