പൊളിച്ച കെട്ടിടാവശിഷ്ടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
ഉരുവച്ചാല്‍: അപകടാവ സ്ഥയിലായകെട്ടിടം നഗരസഭ പൊളിച്ചുവെങ്കിലും നടപ്പാതയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തില്ല. ഇതുകാരണംവഴിയാത്രക്കാര്ക്കും ബസിന് കാത്തു നില്‍ക്കുന്നവര്‍ക്കും ദുരിതമാവുന്നു. ഉരുവച്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം അപകടാ വസ്ഥയിലായതിനെ തുടര്‍ന്ന് നഗരസഭ പൊളിച്ചുമാറ്റിയിരുന്നു.
എന്നാല്‍ സാധന സാമഗ്രികകള്‍ നഗരസഭ കൊണ്ടുപോയെങ്കിലും അവശിഷ്ടങ്ങള്‍ നടപ്പാതയില്‍ നിന്നും നീക്കം ചെയ്തില്ല.ബസില്‍ നിന്ന് ഇറങ്ങി വരുന്നവര്‍ക്കും, ബസില്‍ കയറാന്‍ പോവുന്നവര്‍ക്കും നടപ്പാതയിലെ അവശിഷ്ടങ്ങള്‍ തടസമാവുകയാണ്. കഴിഞ്ഞ മാസം 28നാണ് കെട്ടിടം പൊളിക്കാര്‍ കലക്ടര്‍ ഉത്തരവിട്ടത്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉടമക്ക് നഗരസഭ നോട്ടീസ് നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊളിക്കാത്തതിനെ തുടര്‍ന്നാണ് ഈ മാസം 12 ന് മട്ടന്നൂര്‍ നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ കെട്ടിടം പൊളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."