മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമം: ശക്തമായ നടപടി സ്വീകരിക്കണം
കോട്ടയം: ജില്ലയില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങളിലും ഇതിനെതിരേ പൊലിസ് സ്വീകരിക്കുന്ന നിഷ്ക്രിയ നിലപാടിലും കേരളാ പത്രപ്രവര്‍ത്തക അസ്സോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
വൈക്കത്ത് ദൃശ്യാ ചാനല്‍ പ്രതിനിധി പ്രവീണ്‍ ഭാസ്കറിന്റെ വീട് ആക്രമിച്ച് കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ പൊലിസ് തയാറാകണം അസ്സോസിയേഷന്റെ ഇടപെടല്‍ മൂലം പാലാ ഡിവൈ.എസ്.പി ക്ക് അന്വേഷണം കൈമാറിയെങ്കിലും നടപടികള്‍ വൈകുകയാണ്.
ഏറ്റുമാനൂരിലെ മംഗളം ലേഖകന്‍ ജോസ് കാണക്കാരിയുടെ വീട്ടില്‍ അതിക്രമം കാണിച്ച പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പ് തല നടപടികള്‍ സ്വീകരിക്കണം.മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭയരഹിതമായി ജോലി ചെയ്യുവാനുള്ള സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നടപടികള്‍ ഉണ്ടാകാത്ത പക്ഷം ജില്ലാ പൊലിസ് അസ്ഥാനത്തേക്ക് പ്രതിക്ഷേധ മാര്ചുള്പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തു വരുവാനും യോഗം തീരുമാനിച്ചു.
അജീഷ് വേലനിലം അധ്യക്ഷനായി. കൂടിയ യോഗം സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
തോമസ് കുട്ടി റ്റി കെ,സിനു മോഹന്‍,ബിവിന്‍ മാടപ്പള്ളി,പ്രവീണ്‍ ഭാസ്കര്‍,കെ.പി മുജീബ്,ജോസ് തോമസ്,ഇഖ്ബാല്‍ ഇല്ലത്തുപറമ്പില്‍,ജോസ് കാണക്കാരി,സ്നേഹജന് വടയാര്‍,ജോമോന് മണിമല,സി.ആര് ശ്യാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."