പുലിയിറങ്ങിയെന്ന വാട്സ ്ആപ്പ് സന്ദേശം വ്യാജം
കോട്ടയം: മണര്‍കാട്ട് പുലിയിറങ്ങിയതായി വാട്സ് ആപ്പില്‍ പ്രചരിച്ചത് വ്യജവാര്ത്തയായിരുന്നുവെന്ന് മണര്‍കാട് പൊലിസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
വാര്‍ത്ത ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്. മണര്‍കാട് സ്വദേശിയാണെന്ന് വിവരം ലഭിച്ചു. വാര്‍ത്ത പലരും ഷെയര്‍ ചെയ്തതോടെയാണ് ആളുകള്‍ പെട്ടെന്ന് അറിയാനിടയായത്. മണര്‍കാട് പഞ്ചായത്തിലെ കുറ്റിയക്കുന്ന് ജനവാസ മേഖലയിലാണ് പുലിയെ കണ്ടതായും പ്രദേശവാസിയായ ഒരാളുടെ വീട്ടില്‍ നിന്നും വളര്‍ത്തു നായയെ പുലി പിടിച്ചു കൊണ്ടു പോയതായുമാണ് വാട്സ് ആപ്പ് സന്ദേശം പ്രചരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ പുലി നായയെ എടുത്ത് പൊന്തക്കാട്ടിലേക്ക് മറഞ്ഞുവെന്നും പ്രദേശത്തു നിരവധി കരിങ്കല്‍ക്വാറികള്‍ ഉള്ളതിനാല്‍ പുലിക്ക് വാസയോഗ്യമായ പൊന്തകാടുകള്‍ ഈ ഭാഗത്തുണ്ടെന്നും വീട്ടുമുറ്റത്ത് നിന്നും പുലിയുടെ കാല്പാടുകള് തിരിചറിഞ്ഞിട്ടുണ്ടെന്നുമുള്ള സന്ദേശങ്ങളാണു വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിച്ചത്.
ഈ സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകളാണു ഷെയര്‍ ചെയ്ത്. സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മണര്‍കാട് പൊലിസ് പറഞ്ഞു. പുലിയിറങ്ങിയെന്ന പ്രചാരണം കേട്ട് ജനങ്ങളാകെ പരിഭ്രാന്തിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."