HOME
DETAILS
MAL
ഹെറാള്‍ഡ് കേസ്: രേഖകള്‍ ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കി
backup
July 13 2016 | 05:07 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധി എന്നിവര്‍ക്കു താല്‍ക്കാലിക ആശ്വാസം. പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു ധനകാര്യ, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയങ്ങളില്‍നിന്നുള്ള രേഖകളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 2010- 11 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും ഹാജരാക്കണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."