HOME
DETAILS
MAL
അരൂര്‍-ആക്കോട് റോഡ് തകര്‍ന്നു
backup
July 02 2018 | 08:07 AM
പുളിക്കല്‍: അരൂര്‍-ആക്കോട് റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡ് പല ഭാഗത്തും പാടെ തകര്‍ന്നതോടെ നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ശക്തമായ മഴയില്‍ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡിന്റെ താഴെ ഭാഗത്തുള്ള വീടുകളുടെ മുറ്റത്തേക്ക് ചെളിവെള്ളം കുത്തിയൊലിച്ചെത്തുന്നുമുണ്ട്. ഇരുചക്രവാഹനങ്ങള്‍ അടക്കം കുഴികളില്‍ വീണ് അപകടങ്ങളും പതിവാണ്.
റോഡ് പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നികവധി തവണ അധികൃതരെ സമീപിച്ചിട്ടും നടപടികളായിട്ടില്ല. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ യാതൊരുവിധ പ്രവൃത്തികളും വര്‍ഷങ്ങളായി നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് സമയത്ത് റോഡ് വിഷയത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."