നികുതി വര്‍ധനവിനെതിരേ യു.ഡി.എഫ് നഗരസഭാ മാര്‍ച്ച് 12ന്
പെരിന്തല്‍മണ്ണ: നഗരസഭയുടെ ജന വിരുദ്ധ നികുതി വര്‍ധനവ് പിന്‍വലിക്കുക, ജൂബിലി റോഡ് നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കുക, അശാസ്ത്രീയ ഗതാഗത പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുനിസിപ്പല്‍ യു.ഡി.എഫ് 12ന് രാവിലെ പത്തിന് നഗരസഭാ മാര്‍ച്ച് സംഘടിപ്പിക്കും. യോഗം മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. എസ്.അബ്ദുസലാം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ യു.ഡി.എഫ് ചെയര്‍മാന്‍ എ.ആര്‍ ചന്ദ്രന്‍ അധ്യക്ഷനായി.
കാവനൂര്‍ മജ്മഅ് സി.എം ഉറൂസ് സമാപിച്ചു
അരീക്കോട്: പുതിയ രോഗങ്ങളും പ്രയാസങ്ങളും സമൂഹത്തെ ഒന്നടങ്കം പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാലത്ത് ഖുര്‍ആനിക അധ്യാപനങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിശ്വാസത്തെയും മത ആചാരങ്ങളെയും മുഖവിലക്കെടുക്കാത്ത സാഹചര്യം ഉണ്ടാവുമ്പോഴാണ് കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരികയെന്നും തങ്ങള്‍ പറഞ്ഞു.
കാവനൂര്‍ മജ്മഅ് സി.എം ഉറൂസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പി എം ഹസന്‍ ശരീഫ് കുരിക്കള്‍ അധ്യക്ഷനായി. മജ്മഅ് ജനറല്‍ സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ ആമുഖ പ്രഭാഷണം നടത്തി.
സ്വലാത്ത് വാര്‍ഷിക സംഗമത്തിന് സി.എം കുട്ടി സഖാഫി വെള്ളേരി നേതൃത്വം നല്‍കി. അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണവും ഇ.കെ സിദ്ദീഖ് വാഫി ആലിന്‍തറ സി.എം അനുസ്മരണ പ്രഭാഷണവും നടത്തി. സി.എം മൗലീദ് പാരായണത്തിന് മടവൂര്‍ സി.എം കുഞ്ഞിമാഹീന്‍ മുസ്‌ലിയാരും സി.എം ബുജൈര്‍ ദാരിമിയും നേതൃത്വം നല്‍കി. നിര്‍മാണ്‍ മുഹമ്മദലി ഹാജി അവാര്‍ഡ് ദാനവും എം.എച്ച് കുഞ്ഞിമോന്‍ ഹാജി പരപ്പനങ്ങാടി അന്നദാനവും നടത്തി. സഅദ് ഫൈസി അബൂദബി മുഖ്യാതിഥിയായി.
സയ്യിദ് പി.എം.എസ് തങ്ങള്‍ തുവ്വൂര്‍, കാളാവ് പി.സൈതലവി മുസ്‌ലിയാര്‍, സയ്യിദ് കെ.ടി തങ്ങള്‍, എന്‍.വി മുഹമ്മദ് ബാഖവി മേല്‍മുറി, അബ്ദുറഹ്മാന്‍ ദാരിമി അഞ്ചച്ചവിടി, എന്‍.മുഹമ്മദ് ഫൈസി, ചെറിയാപ്പു ഹാജി കിടങ്ങഴി, ടി.പി ശുക്കൂര്‍ ഹാജി, പി.വി ഉസ്മാന്‍, പനോളി ചെറീത് ഹാജി, ടി.കെ അലി മാസ്റ്റര്‍, കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഒ.ടി മുസ്തഫല്‍ ഫൈസി, സി.പി അലവി ഹാജി കുറ്റൂര്‍, അബ്ദുല്ല ദാരിമി, ബാലത്തില്‍ ബാപ്പു ഹാജി, ഐ.പി ഉമര്‍ വാഫി, മേച്ചേരി സുലൈമാന്‍ ഹാജി, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, സയ്യിദ് മുഖ്താര്‍ തങ്ങള്‍, ചെങ്ങണ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."