അന്തരീക്ഷ മലിനീകരണം; പാതായ്ക്കര റബര്‍ കമ്പനിക്കെതിരേ നാട്ടുകാര്‍ സമരത്തിലേക്ക്
പെരിന്തല്‍മണ്ണ: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതിയില്‍ പാതായ്ക്കരയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ അനുവദിച്ച സമയംതീര്ന്നു.
കമ്പനിക്കെതിരേ പ്രദേശത്തെ മലിനീകരണ പ്രശ്നങ്ങളും രോഗഭീതിയും മുന്‍നിറുത്തി നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. പാതായ്ക്കര വില്ലേജില്‍ കോവിലകംപടി തോട്ടക്കരയിലെ റബര്‍ കമ്പനിക്കെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. കമ്പനിയുടെ പ്രവര്‍ത്തനം മൂലം വായു, ജല മലിനീകരണം, സംഭവിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. നേരത്തെയുള്ള തീരുമാന പ്രകാരം കഴിഞ്ഞ 30വരെയായിരുന്നു ഫാക്ടറിക്കുള്ള പ്രവര്‍ത്തന കാലാവധി.
ഇത് അവസാനിച്ച സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പാതായ്ക്കര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ആര്.ഡി.ഒയ്ക്ക് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു.
2016ലെ തീരുമാനത്തിന് വിരുദ്ധമായി കമ്പനി പ്രവര്‍ത്തനം തുടരാനാണ് തീരുമാനമെങ്കില്‍ ജനകീയ പ്രക്ഷോപം സംഘടിപ്പിച്ച് അതിനെ ചെറുക്കുമെന്നും പരിസ്ഥിതി പ്രശ്നം മൂലം ജനജീവിതം ദുസ്സഹമായിരിക്കെ സ്ഥാപനം അടച്ചുപൂട്ടാന്‍ നടപടി വേണമെന്നും നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."