ഇരിക്കൂറിനോട് എം.പിക്ക് അവഗണനയെന്ന് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍
ശ്രീകണ്ഠപുരം: പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പി.കെ ശ്രീമതി ഇരിക്കൂര്‍ മണ്ഡലത്തെ പൂര്‍ണമായും അവഗണിച്ചെന്ന് മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് നഗരസഭ ജന പ്രതിനിധികളുടെ യോഗം കുറ്റപ്പെടുത്തി.
കേന്ദ്ര സംസ്ഥാന പദ്ധതികള്‍ സ്വന്തം അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എം.പി ശ്രമിക്കുന്നത്. അഞ്ചു കൊല്ലം എം.പി ഫണ്ടായി ലഭിച്ച 31 കോടിയില്‍ എത്ര കോടി രൂപ ഇരിക്കൂര്‍ മണ്ഡലത്തില്‍ ചിലവഴിച്ചു എന്നു വെളിപ്പെടുത്താന്‍ എം.പി തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തോമസ് വക്കത്താനം അധ്യക്ഷനായി.
സോണി സെബാസ്റ്റ്യന്‍, പി.സി ഷാജി, ജോയി കൊന്നക്കല്‍, എന്‍. അബ്ദുല്ല, ബേബി ഓടാമ്പള്ളി, ഡോ. കെ.വി ഫിലോമിന, എം.ഓ മാധവന്, ജോഷി കണ്ടത്തില്‍, ജോസ് പറയന്‍കുഴി, ഷേര്‍ലി അലക്സന്‍ഡര്‍, പി.പി രാഘവന്, ഡെയ്സി ചിറ്റൂപ്പറമ്പില്‍, മിനി മാത്യു, മോളി കാടന്‍കാവില്‍, ബിന്ദു ബാലന്, സി.പി അഷ്റഫ്, സി. മോഹനന്, സോജന് കാരാമയില്‍, ഫാത്തിമ റഹ്മാന്, നിഷിത റഹ്മാന്, എ.പി മുനീര്‍, ഡെയ്സി മൈലാടൂര്‍, ലിസമ്മ, പൗളിന് തോമസ്, മോളി സജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."