എന്‍.കെ പ്രേമചന്ദ്രന് എം.പിക്ക് കെ.എം.എം.എല്‍ തൊഴിലാളികള്‍ സ്വീകരണം നല്കി
ചവറ: ഇ.പി.എഫ് പെന്‍ഷന്‍കാരുടെ ആനുകുല്യങ്ങളും പെന്‍ഷനും പാര്‍ലമെന്റില്‍ സ്വകാര്യ പ്രമേയത്തിലൂടെ നേടിക്കൊടുത്തതിന് കെ.എം.എം.എല്‍ യു.റ്റി.യു.സി യൂണിയന്റെ നേത്യത്വത്തില്‍ കെ.എം.എം.എല്‍ കമ്പനി പടിക്കല്‍ എന്‍.കെ പ്രേമചന്ദ്രന് എം.പിക്ക് സ്വീകരണം നല്കി. ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന് ജനറല്‍ സെക്രട്ടറി ഡേറിയസ് ഡിക്രൂസ് അധ്യക്ഷത വഹിച്ചു. പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ആറ് ദിവസങ്ങളിലായി എട്ട് മണിക്കൂര്‍ മുപ്പത്തിയൊന്ന് മിനിട്ട് എടുത്താണ് പ്രമേയം അവതരിപ്പിച്ചതെന്ന് പ്രേമചന്ദ്രന് പറഞ്ഞു. കക്ഷിഭേദമന്യയാണ് ഈ വിഷയത്തില്‍ പിന്തുണ ലഭിച്ചത്.
പെന്‍ഷന്‍കാര്‍ക്ക് പി.എഫും ഗ്രാറ്റുവിറ്റിയും കൂടാതെ പെന്ഷന് ആനുകുല്യവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്കും ഇ.എസ്.ഐ ആനുകുല്യം നല്‍കുമെന്ന ഉറപ്പും ലഭിപ്പിച്ചിട്ടുണ്ടെന്ന് എം.പി അറിയിച്ചു. യുഡിഎഫ് നേതാക്കളായ ഫിലിപ്പ് കെ. തോമസ്, സുധീഷ് കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം എസ്. ശോഭ, എ.എം സാലി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം.എ കബീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."