കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: ഫോണും താക്കോല്‍ കൂട്ടങ്ങളും കണ്ടെടുത്തു
കോട്ടയം: വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ച മൂന്ന് മൊബൈല്‍ ഫോണുകളും കത്തിയും ഒരു കത്രികയും പൊലിസ് കണ്ടെടുത്തു. തണ്ണീര്‍മുക്കം ബണ്ടിലെത്തി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വേമ്പനാട്ട് കായലില്‍ നിന്നും കൊലനടത്തിയ ശേഷം ഉപേക്ഷിച്ച വസ്തുക്കള്‍ കണ്ടെടുത്തത്. മൂങ്ങല് വിദഗ്ധരെ എത്തിച്ചായിരുന്നു പരിശോധന.
താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഭാര്യ ഷീബ (60)യെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് മുഹമ്മദ് സാലി (65) ക്രൂരമായി ആക്രമിക്കുകയും ചെയ്തശേഷം ബിലാല്‍ ഇവരുടെ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുമായി രക്ഷപെടുകയായിരുന്നു.വീട് പൂട്ടി താക്കോലും, മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും കത്തികളുമായാണു പ്രതി രക്ഷപെട്ടത്. ഇവയെല്ലാം തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിച്ചിരുന്നു.പ്രതി മോഷ്ടിച്ച കാറാണ് അന്വേഷണത്തിന് തെളിവായത്.
ദമ്പതികളെ ആക്രമിച്ചു കൊലപ്പെടുത്തിയതു താനാണെന്നും, കുറ്റം ഏറ്റെടുക്കുന്നതായും അഭിഭാഷകന് വേണ്ടെന്നും പ്രതി ബിലാല്‍ പ്രതീകരിച്ചു. പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതിനായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണു പ്രതി പൊലീസ് ഉദ്യോഗസ്ഥരോടു ഇങ്ങനെ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."