HOME
DETAILS
MAL
ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്
backup
April 17 2017 | 19:04 PM
ചവറ: തേവലക്കര ആലുംമുക്കില്‍ കെ.എസ്.ആര്.ടി.സി ബസ് പ്രൈവറ്റ് ബസിന്റെ പിന്നിലിടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്. തെക്കുംഭാഗത്ത് നിന്നും മകരുനാഗപ്പള്ളിയിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന ആദിദേവ് എന്ന ബസിന്റെ പിറകിലാണ് കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചത്. കെ.എസ്.ആര്.ടി.സി ബസ് അലക്ഷ്യമായും അമിത വേഗതയിലുമായിരുന്നു എന്നും സൈഡ് കൊടുക്കാത്തതിന്റെ വൈരാഗ്യം തീര്‍ത്തതാണെന്നും നാട്ടുകാര്‍ ആരോപിച്ചു. നിസാര പരുക്കായതിനാല് ആരും ചികിത്സയിലില്ല. ചവറ തെക്കുംഭാഗം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."