വിട്ടൊഴിയാതെ 'ഫോര്‍മാലിന്‍ പേടി' തീന്‍മേശയില്‍നിന്ന് മീന്‍ ഔട്ട്!
മലപ്പുറം: ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയതോടെ മരവിച്ച ജില്ലയിലെ മീന്‍ വിപണി ഉണര്‍ന്നുതുടങ്ങി. ജില്ലയിലെ തീരക്കടലില്‍നിന്നും സമീപ ജില്ലകളില്‍നിന്നും പിടിക്കുന്ന ചെറു മീനുകള്‍ തേടിയാണ് ഇപ്പോള്‍ ആവശ്യക്കാരെത്തുന്നത്.
മാര്‍ക്കറ്റില്‍നിന്നു വലിയ മീന്‍ വാങ്ങാനോ ഹോട്ടലുകളില്‍നിന്നു ഭക്ഷിക്കാനോ ജനങ്ങള്‍ ഇപ്പോഴും തയാറാകുന്നില്ല. മീന്‍ കറി, പൊരിച്ച മീന്‍, മറ്റു വിഭവങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്ന ഹോട്ടലുകളില്‍ ഇപ്പോള്‍ ഒറ്റ വിഭവത്തില്‍ ഒതുക്കിയിരിക്കുകയാണ്. മുന്‍പു ദിവസവും 40 വലിയ പൊരിച്ച മീന്‍ വിളമ്പിയ സ്ഥാനത്ത് ഇപ്പോള്‍ 15 പേര്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്യുന്നതെന്നു മലപ്പുറത്തു സാംകോ ഹോട്ടല്‍ നടത്തുന്ന റഫീഖ് പറയുന്നു.
കേരളത്തിലെ മത്തി, അയല തുടങ്ങിയ ചെറുമീനുകള്‍ മാത്രമാണ് ഇപ്പോള്‍ ധാരാളമായി വിറ്റുപോകുന്നതെന്നു മലപ്പുറം നഗരത്തിലെ മൊത്തവ്യാപാരി പറഞ്ഞു.
വരും ദിവസങ്ങളില്‍ ഫോര്‍മാലിന്‍ അടങ്ങിയ മീനുകളുടെ വരവ് പൂര്‍ണമായി ഇല്ലാതാകുമെന്നാണ് ഹോട്ടലുകാര്‍ വിശ്വസിക്കുന്നത്. രണ്ടു ദിവസത്തിനകം മീന്‍ വിഭവങ്ങള്‍ പഴയ രീതിയില്‍ തയാറാക്കാന്‍ സാധിക്കുമെന്ന് ഹോട്ടലുകാരും പതിവു കച്ചവടം തിരിച്ചുപിടിക്കാമെന്നു മത്സ്യ വ്യാപാരികളും പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."