അദ്വാനിക്കു പിന്നാലെ, മുരളി മനോഹര്‍ ജോഷിയോടും മത്സരിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി
ന്യൂഡല്‍ഹി: ബി.ജെ.പിയിലെ മുതിര്‍ന്ന നേതൃനിരയ്ക്ക് ഇപ്രാവശ്യം മത്സരിക്കാന്‍ സീറ്റില്ലെന്ന് ഉറപ്പായി. എല്‍.കെ അദ്വാനിയോട് നേരത്തെ തന്നെ മത്സരിക്കരുതെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, മുരളി മനോഹര്‍ ജോഷിയോടും മാറിനില്ക്കാന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംലാല്‍ ആവശ്യപ്പെട്ടതായി സി.എന്‍.എന്‍- ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ജോഷിയുടേതെന്നു കരുതുന്ന വോയിസ് മെസേജും വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ നിന്ന് മാറനില്ക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്ന് കാണ്‍പൂരിലെ വോട്ടര്‍മാരോട് പറയുന്നതാണ് സന്ദേശം.
2014 തെരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി വാരണാസി ജോഷി ഒഴിഞ്ഞുകൊടുത്താണ് കാണ്‍പൂരില്‍ നിന്ന് വിജയിച്ചത്. 57 ശതമാനം വോട്ടുകള്‍ നേടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഇവിടെ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."