ലൈഫ് മിഷന്‍ പദ്ധതി രണ്ടാംഘട്ട ഗുണഭോക്താക്കളില്‍ ഭൂമിയുള്ള ഭവനരഹിതര്‍ 13,074 പേര്‍
കൊണ്ടോട്ടി: ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരായി ജില്ലയില്‍ 13,074 ഗുണഭോക്താക്കള്‍. ലൈഫ് മിഷനില്‍ രണ്ടാംഘട്ടത്തില്‍ ആദ്യ ഗഡു നല്‍കുന്നതു ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ്.
ഗുണഭോക്താക്കളില്‍ 11,600 പേരും ജനറല്‍ വിഭാഗക്കാരാണ്. 1,369 പേര്‍ എസ്.സി വിഭാഗക്കാരും 105 പേര്‍ എസ്.ടി വിഭാഗക്കാരുമാണ്. ജില്ലയില്‍ പാണ്ടിക്കാട് പഞ്ചായത്തിലാണ് ഗുണഭോക്താക്കള്‍ ഏറെയുള്ളത്. ഇവിടെനിന്ന് 564 പേരാണ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഏറ്റവും കുറവുള്ള കീഴാറ്റൂരില്‍ 13 പേരാണ് ഗുണഭോക്താക്കളായുള്ളത്. പുലാമന്തോള്‍ പഞ്ചായത്തില്‍ 517, തലക്കാട് 429, എടവണ്ണ 379, തിരുനാവായ 290, വെളിയങ്കോട് 278, വേങ്ങര 243 എന്നിങ്ങനെയാണ് ഗുണഭോക്താക്കളുള്ളത്.
നഗരസഭകളില്‍ മലപ്പുറത്താണ് കൂടുതല്‍ ഗുണഭോക്താക്കളുള്ളത്. 347 പേരാണ് ഇവിടെയുള്ളത്. ഇവരില്‍ 19 പേര്‍ എസ്.സി വിഭാഗക്കാരാണ്. പരപ്പനങ്ങാടി നഗരസഭയില്‍ 264 പേരും മഞ്ചേരിയില്‍ 239, നിലമ്പൂര്‍ 109, പൊന്നാനി 103, തിരൂരങ്ങാടി 96, കൊണ്ടോട്ടി 62, കോട്ടക്കല്‍ 45, പെരിന്തല്‍മണ്ണ 35, വളാഞ്ചേരി 21 എന്നിങ്ങനെയുമാണ് ലിസ്റ്റിലുള്ളത്.
ഗ്രാമസഭകള്‍ പാസാക്കിയതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ ഭരണസമിതി അംഗീകാരം നല്‍കിയ ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഗഡു നല്‍കുക. ലൈഫ് മിഷന്‍ ഗുണഭോക്താക്കളില്‍ അനുമതിപത്രം ലഭിച്ചവര്‍ ഭവന നിര്‍മാണ പെര്‍മിറ്റ്, ധാരണാപത്രം, ബങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍വഹണ ഉദ്യോഗസ്ഥനെ കാണിച്ച് ആദ്യ ഗഡു കൈപ്പറ്റണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."