ഐ.ടി കമ്പനിക്കെതിരേ വ്യാജ പ്രചാരണമെന്ന് പരാതി
മലപ്പുറം: പ്രമുഖ ഐ.ടി കണ്‍സള്‍ട്ടിങ് കമ്പനിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ ഇന്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിങ് കോര്പറേഷന് അധികൃതരാണ് നല്ലളം പൊലിസിലും സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.
ഇന്ത്യയിലും വിദേശത്തുമായി ഐ.ടി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച സൈന്‍ ഇന്‍ കോഴിക്കോട് നടത്തിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ട്രെയിനിങ്ങില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്കു കമ്പനിയില്‍തന്നെ കരാറടിസ്ഥാനത്തില്‍ ജോലി നല്‍കിയിരുന്നു. എന്നാല്‍, മികവ് തെളിയിക്കാത്തതിനെ തുടര്‍ന്നു പുറത്തുപോകേണ്ടിവന്ന ചില ജീവനക്കാരാണ് കമ്പനിയുടെ ബ്രാന്‍ഡ് വാല്യൂ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരം പ്രചാരണം നടത്തുന്നതെന്നു കമ്പനി അധികൃതര്‍ പറഞ്ഞു.
കമ്പനിയുടെ ഉപഭോക്താക്കളുടെ ഇ-മെയില്‍ ഐഡികള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഇതേ ജീവനക്കാര്‍ക്കെതിരേ കമ്പനി നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നതായും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."