കാര്‍ഷിക വ്യാവസായിക -പ്രദര്‍ശന വിപണന മേള
തിരുവനന്തപുരം: ജൈവ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനും ക്ഷീര മേഖലയിലെയും ചെറുകിട വ്യാവസായിക മേഖലയിലേയും അതിനൂതന സംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരസഭ' 2017 ഏപ്രില്‍ 20 മുതല്‍ 15 ദിവസത്തേയ്ക്ക് വിഷുക്കണി എന്ന പേരില്‍ മേള നടത്തുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് മേള. ജൈവകൃഷിയുടെ സാധ്യതകള്‍, കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കൃഷി സാധ്യമാക്കല്‍, ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനം, ടിഷ്യൂകള്‍ച്ചര്‍, വെര്‍ട്ടിക്കല്‍ ഫാമിങ്, കരനെല്‍കൃഷി, കണികാ ജലസേചന മാര്‍ഗങ്ങള്‍, പോളി ഹൗസ്, സംയോജിത കൃഷി, ബോണ്‍സായ്, ഇക്കോളജിക്കല്‍ എന്‍ജിനീയറിങ് , മഴമറ, അക്വാപോണിക്‌സ് എന്നിവ പരിചയപ്പെടുത്തല്‍, വിവിധ ഇനത്തിലുള്ള നാടന്‍ പശുക്കള്‍, ആടുകള്‍, വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ പ്രദര്‍ശനം, വളര്‍ത്തു മത്സ്യങ്ങളുടെ പ്രദര്‍ശനം എന്നിവ മേളയോടനുബന്ധിച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."