കച്ചികള്‍ കെട്ടുകളാക്കുന്ന ബെയ്‌ലര്‍ മെഷീന്‍ കുട്ടനാട്ടിലുമെത്തി
ഹരിപ്പാട്: കൊയ്തു കഴിഞ്ഞ് പാടം തീയിട്ട് കച്ചി കത്തിച്ചുകളയുന്ന കാലം കഴിഞ്ഞു. ഒരോ നെല്‍ക്കതിരുകളും കച്ചിയാകുന്നതോടെ അത് സ്വന്തമാക്കാന്‍ ആവശ്യക്കാര്‍ ഏറെ ആയതോടെ കച്ചിക്കും ഡിമാന്റായി. എന്നാല്‍ തൊഴിലാളികളെ കിട്ടാതെ വന്നതോടെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലുമായി.
ഈ അവസരത്തിലാണ് ബെയ്‌ലര്‍ മിഷീന്റെ വരവ്. കഴിഞ്ഞവര്‍ഷമാണ് ബെയ്‌ലര്‍ കുട്ടനാടന്‍ പാടശേഖരങ്ങളിലെത്തുന്നത്. ചില പാടങ്ങളില്‍ കച്ചി കെട്ടിയിരുന്ന ബയ്‌ലര്‍ കുട്ട നാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും സജീവമായികഴിഞ്ഞു. ആള്‍കൊയത്ത് സജീവമായിരുന്ന കാലത്ത് നല്ല കച്ചി കിട്ടിയിരുന്നു. പിന്നീട് കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വൈക്കോല്‍ പാഴായി കൊണ്ടിരുന്നത്.
വൈക്കോല്‍ പാഴാക്കാതെ കെട്ടുകളാക്കുന്ന യന്ത്രം (ബെയ്‌ലര്‍ മെഷീന്‍) പാടത്തിറക്കി. ട്രാക്ടറില്‍ഘടിപ്പിച്ച മിഷനാണ് ബയ്‌ലര്‍ മിഷന്‍. 22 കിലോ വീതമുള്ള കെട്ടുകളാക്കിയാണ് വൈക്കോല്‍ മാറ്റുന്നത്. ഒരു ഹെക്ടറിലെ വൈക്കോല്‍ വിറ്റാല്‍ 12,500 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും.
വൈക്കോലിന് നല്ല ചെലവാണെന്ന് കൃഷി ഓഫിസര്‍മാര്‍ പറയുന്നു. പശുഫാം, കൂണ്‍ വളര്‍ത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ ഏറെയും വരുന്നത്. ചെറിയകെട്ടുകളായതിനാല്‍ വാഹനങ്ങളില്‍ കയറ്റികൊണ്ടുപോകാന്‍ എളുപ്പമാണ്. അതുപോലെ തുറുവാക്കണ്ട ആവശ്യവുമില്ല. തൊഴുത്തിലോ ടെറസിലോ മഴയും വെയ്‌ലും ഏല്‍ക്കാതെ എത്രനാള്‍വേണമെങ്കിലും സൂക്ഷിച്ചുവെക്കാനും ബെയലര്‍ കച്ചിക്കുകഴിയും. സര്‍ക്കാരോ, ക്ഷീരവികസനവകുപ്പോ മുന്‍കയൈ ടുത്ത് ഈ കച്ചി സംഭരിച്ചു വെച്ചാല്‍ മാടുകളില്‍ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."