രോഗിയുമായെത്തിയ ഏഴംഗ സംഘം ആശുപത്രി അടിച്ചുതകര്‍ത്തു; ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പരുക്ക്
കൊട്ടിയം: രോഗിയുമായെത്തിയ ഏഴംഗ സംഘം ആശുപത്രി അടിച്ചുതകര്‍ത്തു. ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും അക്രമത്തില്‍ പരുക്ക്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി 12 ഓടെയായിരുന്നുഅക്രമം. കാഷ്വാലിറ്റിയിലെ ഡോ. ഷെറില്‍, മെയില്‍ നേഴ്‌സ് മുകേഷ്, സെക്യൂരിറ്റി ജീവനക്കാരായ പത്മകുമാര്‍, മണികണ്ഠന്‍, ജോസ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. അക്രമിക്കപ്പെട്ട ഡോക്ടര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.
സ്‌റ്റെതസ്‌കോപ്പ്, മാസ്‌കുകള്‍, ടേബിള്‍ഗ്ലാസ്, മൂന്നു കതകുകള്‍, പ്രന്റര്‍ എന്നിവ അക്രമികാരികള്‍ അടിച്ചു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൊട്ടിയം പൊലിസ് അറസ്റ്റു ചെയ്തു. തഴുത്തല തുണ്ടുവിളവീട്ടില്‍ ഷാനു (20), ബെന്‍സന്‍ ഡെയിലില്‍ ഷാവിയോണ്‍ (19), വടക്കേമൈലക്കാട് കൂട്ടാണിപുറത്തുവീട്ടില്‍ റോയി (26) എന്നിവരാണ് പിടിയിലായത്. മറ്റുള്ളവര്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."