HOME
DETAILS
MAL
എല്‍.ഡി.എഫിന്റെ നിലപാടിന് പ്രസക്തിയുണ്ടെന്ന് തെളിഞ്ഞു: ഉഴവൂര്‍
backup
April 17 2017 | 19:04 PM
തിരുവനന്തപുരം: സാങ്കേതികമായി എല്‍.ഡി.എഫ് പരാജയപ്പെട്ടെങ്കിലും എല്‍.ഡി.എഫ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടിന് പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. ബി.ജെ.പിക്കും യു.ഡി.എഫിനും അവകാശവാദങ്ങള്‍ക്ക് അനുസരിച്ച് മുന്നേറാന്‍ കഴിഞ്ഞില്ല എന്നതാണ് വോട്ടിങ് നില പരിശോധിച്ചാല്‍ മനസ്സിലാവുന്നത്. എല്‍.ഡി.എഫിന് ഒരു ലക്ഷത്തോളം വോട്ട് കൂടിയത് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ്. യു.ഡി.എഫും ബി.ജെ.പിയും കേവലം വോട്ടുകള്‍ നേടാന്‍ വേണ്ടി നടത്തിയ വര്‍ഗ്ഗീയ പ്രചരണം മലപ്പുറത്തെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നും ഉഴവൂര്‍ വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."