പൊരിവെയിലിലും ആവേശം ചോരാതെ ഹൈബിയും രാജീവും
കൊച്ചി മട്ടാഞ്ചേരി : പൊരിവെയിലിലും ആവേശം ചോരാതെ നാടും നഗരവുമുണര്‍ത്തി സ്ഥാനാര്‍ഥികള്‍.കലൂരിലെ ജോര്‍ജ് ഈഡന്‍ റോഡില്‍ ഹൈബിയുടെ വസതിയില്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടെയും തിരക്ക് തുടങ്ങിയിരിക്കുന്നു. പ്രചാരണത്തിനായി സ്ഥാനാര്‍ഥിയോട് ഒപ്പം പോകാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവര്‍ത്തകര്‍ എത്തി തുടങ്ങി. ന്യൂസിലാന്‍ഡില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി അലിബാവയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങുന്നതിനായി പുലര്‍ച്ചെ 3.15ന് ബെന്നി ബെഹനാന്‍, ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എന്നീ എം.എല്‍.എമാര്‍ക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോയ ഹൈബി ഈഡന്‍ തിരികെ എത്തിയിട്ട് അധികസമയമായിരുന്നില്ല. എങ്കിലും പ്രചാരണത്തിനിറങ്ങുവാന്‍ അദ്ദേഹം തയ്യാറായിരുന്നു.
7.10ഓടുകൂടി സ്ഥാനാര്‍ഥി പര്യടനത്തിനായി തിരിച്ചു.ചേരാനെല്ലൂര്‍ സെന്റ് ജെയിംസ് ദേവാലയത്തില്‍ എത്തി പ്രാര്‍ഥനയോടെ പ്രചാരണത്തിന് തുടക്കം കുറിച്ചു.ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ പര്യടനം ആരംഭിക്കുമ്പോള്‍ ഇരുചക്രവാഹങ്ങളിലും, മറ്റുമായി മൂവര്‍ണ്ണക്കൊടി ഏന്തി നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍. ചേരാനല്ലൂര്‍ സെന്റ് മേരീസ് പള്ളി, ചേരാനെല്ലൂര്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി കരയോഗ മന്ദിരങ്ങള്‍, ധീവര സഭ ആസ്ഥാനം, കുടുംബി സേവാ സംഘം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പിന്തുണ തേടി. പ്രളയത്തില്‍ വീടുകള്‍ നശിച്ച അന്‍പതോളം കുടുംബങ്ങള്‍ക്ക് വീടുവെച്ചുനല്‍കുന്ന ഹൈബി ഈഡന്റെ സ്വപ്ന പദ്ധതിയായ 'തണല്‍' വീടുകള്‍ ലഭിച്ച കുടുംബങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റവാങ്ങി. ചേരാനെല്ലൂര്‍ കോട്ടപ്പറമ്പ് സെന്റ് മേരീസ് ചര്‍ച്ച്, സെന്റ് ജോസഫ് കോണ്‍വെന്റ് ബ്ലായിക്കടവ്, ചേരാനെല്ലൂര്‍ മാരാപ്പറമ്പ് ശ്രി വൈദ്യനാഥ ക്ഷേത്രം. എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
ചേരാനെല്ലൂര്‍ തൈക്കാവ് മസ്ജിദില്‍ അബ്ബാസ് ഫൈസിയുടെ നേതൃത്വത്തില്‍ സ്വീകരണം. ചേരാനെല്ലൂര്‍ തൈക്കാവ് പാഷനിസ്റ്റ് സിസ്റ്റേഴ്‌സ് പവിത്രാത്മാ നിവാസിലെ സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമ്മമാരുടെ വാത്സല്യം ഏറ്റുവാങ്ങി കുന്നുംപുറത്തേക്ക്.കനത്ത ചൂടും പോലും പ്രവര്‍ത്തകരുടെ ആവേശത്തെ തെല്ലും കെടുത്തിയില്ല. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കടുത്ത ചൂടിനെ അവഗണിച്ച് രാജീവിനെ സ്വീകരിക്കാന്‍ തിരക്കായിരുന്നു. രാവിലെ എട്ടുമണിക്ക് തോപ്പുംപടി ഹാര്‍ബറിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ രാജീവിനെ സ്വീകരിച്ചു.
പള്ളുരുത്തി എസ്.വി.ഡി ലൈനില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കേരള യൂത്ത് വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ആര്‍. രാജേഷുമുണ്ടായിരുന്നു. അയ്യംവേലി, ആഞ്ഞിലിയേറ്റ്, അമൃതം ഹോമിയോ, കുന്നത്തുപറമ്പ്, സ്‌നേഹം റോഡ്, സന്മാര്‍ഗോദയ വായന ശാല, എസ്.വി.ഡി. ലൈന്‍, ആതിര ലൈന്‍, നന്മ ലൈന്‍, വെട്ടേഴത്ത്, മുണ്ടം വേലി സാന്തോകോളനി എന്നിവിടങ്ങളിലൂം രാജീവ് എത്തി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. ചിറക്കല്‍ ജി.സി.ഡി.എ കോളനിയിലെത്തിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ പി.രാജീവിനെ വിജയിപ്പിക്കുക എന്ന വാചകങ്ങളുള്ള രാജീവിന്റെ ചിത്രവുമടങ്ങിയ ടീ ഷര്‍ട്ട് ധരിച്ച അന്‍പതോളം വിദ്യാര്‍ഥികളുടെ സംഘമാണ് കാത്തിരുന്നത്.തോപ്പുംപടി പട്ടേല്‍ മാര്‍ക്കറ്റ് റോഡില്‍ നല്‍കിയ സ്വീകരണത്തിന് പകിട്ടുകൂട്ടാന്‍ ആതിര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ രണ്ട് കുതിരകളുമുണ്ടായിരുന്നു.
സ്ഥാനാര്‍ഥി കുതിരയുടെ അടുത്തെത്തിയതോടെ ചങ്ങമ്പുഴയുടെയും എന്‍.വി കൃഷ്ണവാര്യരുടെയും വൈലോപ്പിള്ളി കവിതകളിലേയുമൊക്കെ വരികള്‍ കൊണ്ട് അനൗണ്‍സ്‌മെന്റ് നടത്തുന്ന ആലുവ സ്വദേശി രജീഷ് വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഈരടികളോട് കൂടിയായി പിന്നെ അനൗണ്‍സ്‌മെന്റ്.
സ്വീകരണത്തിന് നന്ദി പറയുന്നതിനിടയില്‍ പി. രാജീവ് അശ്വത്തെപ്പോലെ കുതിക്കാന്‍ നിങ്ങളുടെ എല്ലാവിധപിന്തുണയും നല്‍കണമെന്ന അഭ്യര്‍ഥനയും നടത്തി. വാരമ്പിള്ളി, ഇ.എസ്.ഐ റോഡ്, എസ്.എന്‍. ജങ്ഷന്‍, പള്ളിച്ചാല്‍, കല്ലുങ്കല്‍ ജങ്ഷന്‍, മാനാശ്ശേരി, സൗദിപള്ളി, നടുവത്ത് മുറി റോഡ്, അത്തിപൊഴി എന്നിവിടങ്ങളിലും രാജീവ് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."