HOME
DETAILS

വര്‍ഗീയഭ്രാന്തേ... നിന്റെ പേരോ മേനകാഗാന്ധി!

  
backup
June 07 2020 | 03:06 AM

todays-article-veenduvicharam-a-sajeevan-07-06-2020

 

ഗര്‍ഭിണിയായ ആനയെ നാളികേരത്തില്‍ സ്‌ഫോടകവസ്തുവച്ചു കൊന്നവര്‍ ഒരര്‍ഥത്തിലും മാപ്പര്‍ഹിക്കുന്നില്ല. ക്രൂരമായ നടപടിയാണ് അവരില്‍നിന്നുണ്ടായത്. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശം വരുത്തുന്ന കാട്ടുമൃഗങ്ങളില്‍നിന്നു സ്വന്തം കൃഷിസ്ഥലം സംരക്ഷിക്കാനാണെന്ന ന്യായീകരണമൊന്നും ആ ക്രൂരതയുടെ തീവ്രത കുറയ്ക്കുന്നില്ല. ഇവിടെ ആ ന്യായീകരണത്തിനും സ്ഥാനമില്ല. കാരണം, കാട്ടുമൃഗങ്ങളെ കൊന്നു ഇറച്ചി വില്‍ക്കാന്‍ വേണ്ടിയാണു നാളികേരത്തില്‍ സ്‌ഫോടകവസ്തു വച്ചതെന്നു പിടിയിലായ പ്രതി പൊലിസില്‍ സമ്മതിച്ചതായാണ് അറിയുന്നത്. അതിനാല്‍ത്തന്നെ ഈ ക്രൂരതയ്ക്കു കാരണക്കാരായവര്‍ക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കുക തന്നെ വേണം.


എന്നാല്‍, ആ സംഭവവുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റാത്ത അതിക്രൂരമായ നടപടിയാണു മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മേനകാഗാന്ധിയില്‍ നിന്നും അവരെ പിന്തുടര്‍ന്നു കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ള ബി.ജെ.പി ദേശീയനേതാക്കളില്‍നിന്നും അവരെയെല്ലാം ന്യായീകരിച്ചു കേരളത്തിലെ ബി.ജെ.പി വക്താവില്‍നിന്നും ഉണ്ടായത്. സാമുദായിക വൈരം ആളിക്കത്തിച്ചു രാജ്യത്തെ വര്‍ഗീയഭ്രാന്താലയമാക്കാനുള്ള സംഘ്പരിവാര്‍ തന്ത്രത്തിന്റെ ഏറ്റവും പുതിയ നീക്കമാണിതെന്നു പറയാതെ വയ്യ.


'മലപ്പുറ'മെന്നത് മേനക അറിയാതെ നടത്തിയ പരാമര്‍ശമെന്നു ലാഘവത്തോടെ പരിഗണിക്കാനാവില്ല. സ്‌ഫോടനത്തില്‍ പരുക്കേറ്റ ആന ചെരിഞ്ഞതു മലപ്പുറം ജില്ലയിലല്ലെന്നു പിറ്റേന്ന് ഒരു മലയാളം ചാനലിന്റെ പ്രതിനിധികള്‍ മേനകാഗാന്ധിയെ ധരിപ്പിച്ചിട്ടും അവര്‍ നിലപാടു മാറ്റാതെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ആനയെ കൊന്ന സംഭവത്തിന്റെ ചുവടു പിടിച്ചു മലപ്പുറത്തെയും കേരളത്തെയും അപമാനിക്കാന്‍ പച്ചക്കള്ളങ്ങളുടെ കെട്ടഴിക്കുക കൂടിയായിരുന്നു മൃഗസ്‌നേഹിയെന്ന് അവകാശപ്പെടുന്ന മേനക. അതിലൂടെത്തന്നെ, അവരുടെയുള്ളില്‍ മൃഗസ്‌നേഹമല്ല, വര്‍ഗീയ കുടിലതയാണു നിറഞ്ഞു തുളുമ്പുന്നതെന്നും അതു തികട്ടി ഛര്‍ദ്ദിക്കാനുള്ള നിമിത്തമാക്കി അവര്‍ ആനയെ കൊല്ലല്‍ സംഭവത്തെ മാറ്റുകയായിരുന്നുവെന്നും വ്യക്തം.


മേനകയ്ക്കു തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെ പല സംഘ്പരിവാര്‍ നേതാക്കളും ഈ സംഭവം ഏറ്റു പിടിക്കുകയും കേരളത്തിലെ ബി.ജെ.പി വക്താവുള്‍പ്പെടെ അതിനെ ന്യായീകരിക്കാന്‍ പെടാപ്പാടു പെടുകയും ചെയ്തതോടെ 'മലപ്പുറം' പരാമര്‍ശം യാദൃച്ഛികമായ നാക്കുപിഴയല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ പടച്ചുണ്ടാക്കിയ തിരക്കഥയാണെന്നും വെളിപ്പെട്ടു. മലപ്പുറമെന്നതു നിത്യേന മനുഷ്യരെയും മൃഗങ്ങളെയും പരസ്യമായി കൊന്നൊടുക്കുന്ന ക്രൂരന്മാരുടെ നാടാണെന്നു സംഘ്പരിവാറിന്റെ സൈബര്‍സേന രാജ്യം മുഴുവന്‍ പ്രചരിപ്പിച്ചു കഴിഞ്ഞു. രാഹുല്‍ഗാന്ധി മുസ്‌ലിംകോട്ടയായ മലപ്പുറത്തു മത്സരിക്കുന്നുവെന്നും പാകിസ്താന്റെ പച്ചക്കൊടിയാണു രാഹുലിന്റെ പ്രചരണപരിപാടികളില്‍ പാറുന്നതെന്നും പ്രചരിപ്പിച്ചായിരുന്നല്ലോ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ഉത്തരേന്ത്യയില്‍ വര്‍ഗീയവിരോധം ആളിക്കത്തിച്ചു വോട്ടുവേട്ട നടത്തിയത്.
മേനകാഗാന്ധി വെറുമൊരു സ്ത്രീയല്ല. അവര്‍ മുന്‍മന്ത്രിയാണ്. ഒരു ദേശീയപാര്‍ട്ടിയുടെ നേതാവും ജനപ്രതിനിധിയുമാണ്. അത്തരമൊരാള്‍ ഏതു കാര്യത്തില്‍ പ്രതികരിക്കുമ്പോഴും താന്‍ പറയുന്നതില്‍ വസ്തുതയുണ്ടോയെന്നു ചിന്തിക്കണം. തന്റെ വാക്കുകള്‍ രാജ്യത്തെ കലാപത്തിലേയ്ക്കും വര്‍ഗീയഭ്രാന്തിലേയ്ക്കും തള്ളിവിടില്ലെന്ന് ഉറപ്പുവരുത്തുക തന്നെ വേണം, ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്ന രാഷ്ട്രീയസാമൂഹിക പരിതഃസ്ഥിതിയില്‍ പ്രത്യേകിച്ചും. ഒരു തീപ്പൊരി വീണാല്‍ ആളിക്കത്തുമെന്ന അവസ്ഥയിലാണ് ഉത്തരേന്ത്യയിലെ സാമുദായിക മനസ്സ്.


കേരളത്തിലുള്‍പ്പെടെ വനമേഖലയുമായി അടുത്ത പ്രദേശത്തുള്ള കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ ഭീകരമായി ശല്യം ചെയ്യുന്നുണ്ടെന്നതു സത്യം. കേരളത്തില്‍ വയനാട്, പാലക്കാട്, ഇടുക്കി പോലുള്ള ജില്ലകളില്‍ വന്യമൃഗങ്ങള്‍ പകല്‍സമയത്തും കടന്നുവരുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമാണ്. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണു മിക്ക കര്‍ഷകര്‍ക്കും നേരിടേണ്ടി വരുന്നത്. പന്നിയും ആനയുമാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം വരുത്തുന്നത്.


ഇത്തരമൊരു ഗതികേടില്‍നിന്നു തങ്ങളെ രക്ഷിക്കണമെന്നു മലയോര കര്‍ഷകര്‍ ദീനരോദനം നടത്താന്‍ തുടങ്ങിയിട്ടു കാലമേറെയായി. കമ്പിവേലി പോലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ വനംവകുപ്പ് പല കാലത്തും നടത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം വെറും കടംകഴിക്കല്‍ മാത്രമായി മാറുകയാണു ചെയ്തത്. കര്‍ഷകരുടെ വിലാപങ്ങള്‍ക്കു പരിഹാരം കാണാത്ത ഭരണകൂടത്തിന്റെ വീഴ്ച ഇവിടെ കാണാതിരുന്നു കൂടാ. എങ്കിലും കാട്ടുമൃഗങ്ങളെ പഴത്തില്‍ സ്‌ഫോടനവസ്തു വച്ചു കൊല്ലലും മറ്റുമല്ല അതിനു പരിഹാരം.


കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തടയാനെന്ന വ്യാജേന കാട്ടുമൃഗങ്ങളെ കൊന്ന് രഹസ്യമായി വില്‍പ്പന നടത്തുന്ന സംഘം കേരളത്തിലുള്‍പ്പെടെയുണ്ട്. അത്തരത്തിലൊരു സംഘമാണ് ആനയുടെ മരണത്തിനിടയാക്കിയ കൊടുംക്രൂരത ചെയ്തതെന്നാണു പൊലിസിന്റെ ഇതുവരെയുള്ള നിഗമനം. കാട്ടുപന്നിക്കോ മറ്റോ വച്ച സ്‌ഫോടവസ്തു ആനയുടെ മരണത്തിനു കാരണമാകുകയായിരുന്നു. അതു ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷാര്‍ഹര്‍ തന്നെയാണ്.
മൃഗസ്‌നേഹിയെന്ന് അവകാശപ്പെടുന്ന മേനകാഗാന്ധി അക്കാര്യം നിരത്തിയാണു സംസ്ഥാന സര്‍ക്കാരിനെയുള്‍പ്പെടെ വിമര്‍ശിച്ചിരുന്നതെങ്കില്‍ എല്ലാ നല്ല മനുഷ്യരും രാഷ്ട്രീയ, മത, ദേശ ഭേദമില്ലാതെ അവരെ അനുകൂലിക്കുമായിരുന്നു. എന്നാല്‍, മേനക പറഞ്ഞത് അങ്ങനെയല്ല. കിട്ടിയ അവസരമുപയോഗിച്ച് അവര്‍ വര്‍ഗീയവിഷം ചീറ്റുകയായിരുന്നു. ശിങ്കിടികള്‍ അത് ഏറ്റു പാടുകയായിരുന്നു.
മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്കു കുപ്രസിദ്ധമാണെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന ജില്ല മലപ്പുറമാണെന്നുമാണു മേനകയുടെ ആരോപണം. ഈ ആരോപണം വന്നതിനു തൊട്ടുപിന്നാലെ ഒരു മലയാളം ചാനല്‍ ഒന്നിലേറെ ലോക്‌സഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിലും മേനകാഗാന്ധിയുടെ സ്വന്തം മണ്ഡലത്തിലുമുള്ള ഒരു വര്‍ഷത്തെ അക്രമപ്രവര്‍ത്തനങ്ങളുടെ താരതമ്യക്കണക്കു കൊടുത്തിരുന്നു. സാമുദായിക കലാപം, സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം, കൊലപാതകം, മറ്റ് അക്രമങ്ങള്‍ എന്നിവയൊക്കെ അതിലുണ്ടായിരുന്നു.


മലപ്പുറത്തുകാര്‍ കഠിനാധ്വാനം ചെയ്താലും മേനകയുടെ മണ്ഡലത്തിലെയത്ര അക്രമികളാകാന്‍ കഴിയില്ലെന്ന് ആ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെയാണു മലപ്പുറത്തിനു നേരേ മേനക കല്ലെറിയുന്നത്. കേരളത്തിലെ സര്‍ക്കാരിനു മലപ്പുറത്തെ പേടിയാണെന്നു കൂടി അവര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.മലപ്പുറമെന്ന പേരല്ലാതെ ഏതെങ്കിലും സമുദായത്തെ മേനക അധിക്ഷേപിച്ചിട്ടില്ലല്ലോ എന്ന തൊടുന്യായവുമായി കിങ്കരന്മാര്‍ രംഗത്തുവരാനിടയുണ്ട്. ശരിയാണ്, അവര്‍ മുസ്‌ലിംകളെന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷേ, ചില വാക്കുകള്‍ പറയാതെ ലക്ഷ്യം വ്യക്തമാകുമല്ലോ. മലപ്പുറമെന്നു സംഘ്പരിവാര്‍ പറയുമ്പോള്‍ അതിന്റെ അര്‍ഥം എന്താണെന്നു എല്ലാവര്‍ക്കും അറിയാം. അങ്ങനെ പറയുന്നതിന്റെ ലക്ഷ്യമെന്താണെന്നും അറിയാം.


സംസ്ഥാന സര്‍ക്കാരിനെതിരേയും കേരളത്തിലെ വനംവകുപ്പിനെതിരേയുമെല്ലാം മേനക അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ അവഗണിച്ചു തള്ളാം. അതിലുള്ളത് രാഷ്ട്രീയം മാത്രമാണെന്നു ധരിക്കാം. അത്തരം രാഷ്ട്രീയ ആരോപണങ്ങള്‍കൊണ്ട് ബി.ജെ.പിക്കു മറ്റു സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ല. കേരളത്തില്‍ നഷ്ടമേയുണ്ടാക്കൂ. പക്ഷേ, അതുപോലല്ല, വര്‍ഗീയവിഷം വമിക്കുന്ന വാക്കുകളും ആരോപണങ്ങളും. മേനകാഗാന്ധി പറഞ്ഞതു പച്ചക്കള്ളമാണെന്നു കേരളത്തിലെ ജനങ്ങള്‍ വിശ്വസിച്ചാലും ഇതിനു പിന്നിലെ കള്ളക്കളികള്‍ തുറന്നുകാണിക്കാന്‍ മതേതരവാദികള്‍ എത്രതന്നെ ശ്രമിച്ചാലും അതു രാജ്യത്തെ മതേതരത്വത്തിനുണ്ടാക്കുന്ന പരുക്കു വളരെ വലുതാണ്. അതാണ് ഈ പരാമര്‍ശത്തിന്റെ ഏറ്റവും ഭീകരമായ വശം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago