ചിന്നമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലിസ്; മകനെ വിട്ടയച്ചു
ഏറ്റുമാനൂര്‍:കാണക്കാരിയില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാണക്കാരി വാഴക്കാലായില്‍ ചിന്നമ്മ(85)യുടെ മരണം ആത്മഹത്യയെന്ന് പൊലിസ്. കൊലപാതകമെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുത്ത മകന്‍ ബിനുരാജിനെയും വീട്ടിലെ ജോലിക്കാരനെയും പൊലിസ് തല്‍ക്കാലം വിട്ടയച്ചു. ഞായറാഴ്ച രാവിലെയാണ് പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മകന്‍ ബിനുരാജാണ് ചിന്നമ്മയുടെ മൃതദേഹം വാഴചുവട്ടില്‍ കിടക്കുന്നതായ വിവരം പൊലിസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി ബിനുവിനെയും വിശ്വംഭരനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിനുരാജ് അമ്മയെ കൊലപ്പെടുത്തി എന്നായിരുന്നു നാട്ടുകാരുടെയിടയിലും ബന്ധുക്കളുടെയിടയിലും വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പൊലിസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.കാണക്കാരി വിക്ടര്‍ ജോര്‍ജ് റോഡിലെ ചിന്നമ്മ താമസിക്കുന്ന വീടിന്റെ തെക്കുവശത്ത് പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിലെ വാഴകൂട്ടങ്ങളുടെ ചുവട്ടില്‍ പുല്ലും കരിയിലയും വാഴയിലകളും എല്ലാം കത്തികരിഞ്ഞതിന്റെ ചാരം കിടപ്പുണ്ടായിരുന്നു. ഇവിടെ നിന്നും ഏകദേശം പതിനഞ്ച് അടി മാറിയാണ് പൂര്‍ണ്ണമായി കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ശരീരത്ത് തീ പടര്‍ന്നപ്പോള്‍ ഓടി പോയി വീണതാകാം എന്നാണ് പൊലിസ് അനുമാനിക്കുന്നത്. അതേസമയം മൃതദേഹം കിടക്കുന്നിടത്ത് തീ പടര്‍ന്നതിന്റെ ലക്ഷണങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. മൃതദേഹം കത്തികരിഞ്ഞതിന് സമീപത്തുനിന്നും മണ്ണെണ്ണ നിറച്ചിരുന്ന പാത്രവും മറ്റും കണ്ടെത്തിരുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും ചിന്നമ്മയുടെ മരണം സംബന്ധിച്ച എല്ലാ വശങ്ങളും പരിശോധിച്ച് തന്നെ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കുറവിലങ്ങാട് പോലീസ് പറഞ്ഞു.വിദേശത്തായിരുന്ന ബിനുരാജ് മൂന്ന് വര്‍ഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്. വിവാഹബന്ധം വേര്‍പെടുത്തിയ ബിനുവും ചിന്നമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പൊലിസിന് മൊഴി നല്‍കി. തികഞ്ഞ മദ്യപാനിയായിരുന്നു ബിനു. ആറ് മാസം മുമ്പ് കസേര കൊണ്ട് അടിച്ചതിനെതുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ ചിന്നമ്മ പിന്നീട് മാസങ്ങളോളം മകളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് വീണ്ടും മകന്റെ കൂടെ താമസം തുടങ്ങിയത്. ഇടയ്‌ക്കൊക്കെ മകനുമായി വഴക്കിട്ട് അയല്‍വാസികളുടെ വീടുകളിലും ചിന്നമ്മ അന്തിയുറങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കി. ചിന്നമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍, എഎസ്പി രീഷ്മാ രമേശന്‍, വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്, കുറവിലങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.കുമാര്‍, എസ് ഐ ടി.ആര്‍.ദീപു എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തിയിരുന്നു. വെച്ചൂര്‍ കുറുപ്പംകാട്ടില്‍ കുടുംബാംഗമാണ് ചിന്നമ്മ. ഭര്‍ത്താവ് ജോസഫ് നാല് വര്‍ഷം മുമ്പ് കാണക്കാരി അമ്പലകവലയ്ക്ക് സമീപം സ്‌കൂട്ടര്‍ തട്ടി മരിക്കുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."