HOME
DETAILS
MAL
പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന: മന്ത്രി എ.കെ ബാലന്‍
backup
July 02 2018 | 08:07 AM
കൊപ്പം: പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി മന്ത്രി എ.കെ ബാലന്‍. മണ്ണേങ്ങോട് എ.യു.പി സ്‌കൂളിന്റെ നവതിയാഘോഷങ്ങളുടെയും സ്‌കൂളില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ക്ലാസ് റൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ തെളിവാണ് ഈ വിദ്യാലയമെന്നും മന്ത്രി പറഞ്ഞു.
മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുമിത, വനജ കൃഷ്ണകുമാര്‍, എം. രാജന്‍, കമ്മുക്കുട്ടി എടത്തോള്‍, എം.പി നാരായണന്‍, എം. കൃഷ്ണദാസ്, ഇ. സുരേഷ്‌കുമാര്‍, ശ്രീലത, ജോജോദേവസി, പി.എം വാസുദേവന്, പി.ഉസ്മാന്‍ , യൂസഫലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."