സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നു; കേന്ദ്രത്തിനെതിരേ രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
രാജ്യത്തെ പാവങ്ങളെയും ഇടത്തര, ചെറുകിട കച്ചവടക്കാരെയും സഹായിക്കാത്ത നടപടിയിലൂടെ രാജ്യത്തിന്റെ ഭാവി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിലുള്ള രണ്ടാം സര്‍ക്കാരിനെ 'രാക്ഷസന് 2.0' എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ അടിയന്തരമായ പണം നല്കി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ വലിയ പരാജയമാണെന്ന രാഹുലിന്റെ നിരന്തര വിമര്‍ശനങ്ങള്‍ക്കിടെ, രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച വലിയ തോതില്‍ കുറഞ്ഞതായി ദിവസങ്ങള്‍ക്കു മുന്‍പ് കേന്ദ്രസര്‍ക്കാര്‍തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."