ചിറ്റൂര്‍ നഗരത്തില്‍ ഗതാഗത കുരുക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
ചിറ്റൂര്‍: നഗരസഭ ഷോപ്പിങ് കോംപ്ലക്സിന് പുറകില്‍ പ്രവര്‍ത്തിക്കുന്ന ചന്തയിലെ ഗതാഗത കുരുക്ക് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വെള്ളിയാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന ചന്തയിലെ നിരവധി കച്ചവടക്കാര്‍ കോംപ്ലക്സിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്താണ് സാധനങ്ങള്‍ നിരത്തി കച്ചവടം ചെയ്യുന്നത്. ഇതുകാരണം ചന്തയിലേക്ക് എത്തുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗവും റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്.
ജനതിരക്കും മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാലും വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. വെള്ളിയാഴ്ചകളില്‍ ഉച്ചമുതല്‍ രാത്രിവരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കോംപ്ലക്സിന് പുറകില്‍ ചന്ത നടത്തുന്നതിന് ധാരാളം സ്ഥലമുണ്ടെങ്കിലും കച്ചവടക്കാര്‍ പാര്‍ക്കിങ് സ്ഥലത്ത് കച്ചവടം നടത്തുന്നത്.
റോഡിനോട് ചേര്‍ന്ന് പുതിയതായി സ്ഥാപിച്ചിട്ടുള്ള ബസ് സ്റ്റോപ്പും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വിഷയത്തില്‍ നഗരസഭാധികൃതര്‍ ഇടപെട്ട് കോംപ്ലക്സിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ ഉള്ളിലേക്ക് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."