വേനല്‍ കടുത്തതോടെ പഴവര്‍ഗങ്ങള്‍ക്ക് പ്രിയമേറുന്നു
ഈരാറ്റുപേട്ട:വേനല്‍ച്ചൂടില്‍ ഉള്ളു തണുപ്പിക്കാന്‍ പഴവര്‍ഗങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ പഴം വിപണി ഉഷാറാകുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വില്‍പന കുറവാണെങ്കിലും വിപണി ഉഷാറാകുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയെന്നു വ്യാപാരികള്‍ പറഞ്ഞു. ഒന്നോ രണ്ടോ ഇനങ്ങള്‍ക്കു ചെറിയ വര്‍ധന ഒഴിച്ചാല്‍ പോയ വര്‍ഷത്തെ അപേക്ഷിച്ചു വിലയില്‍ വര്‍ധനയില്ലത്രേ.വിലയുടെ കാര്യത്തില്‍ ആപ്പിളാണ് വിപണിയിലെ താരം.ചൂട് കാരണം ഹോട്ടലുകളില്‍ വ്യാപാരം കുറഞ്ഞതായി ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നു.എന്നാല്‍ ശീതളപാനിയകടകളില്‍ കച്ചവടം വര്‍ധിച്ചിട്ടുണ്ട്കശ്മീര്‍, ഹിമാചല്‍ ആപ്പിളുകളുടെ സീസണ്‍ കഴിഞ്ഞതോടെ വിദേശ ആപ്പിളുകള്‍ക്കായി ആധിപത്യം.
ന്യൂസിലന്‍ഡില്‍ നിന്നെത്തുന്ന റോയല്‍ ഗാലയാണ് കൂട്ടത്തില്‍ കേമന്‍. 200 രൂപയാണു കിലോയ്ക്കു വില. യുഎസ്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആപ്പിളുകളും വിപണിയിലുണ്ട്.അമരാവതിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും എത്തുന്ന ഓറഞ്ച് കിലോ 80 രൂപയ്ക്കു ലഭിക്കും. സീസണ്‍ അവസാനമാണെങ്കിലും മധുരത്തിനു കുറവില്ല.മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന കുരുവില്ലാത്ത കറുത്ത മുന്തിരി ശരത്തിന് 100രൂപയാണ് വില. കുരുവില്ലാത്ത പച്ചമുന്തിരി സോനയ്ക്ക് 80രൂപയും. ജ്യൂസ് മുന്തിരിക്കും കമ്പം.തേനി ഭാഗത്തുനിന്നു വരുന്ന റോസ് മുന്തിരിക്കും വില 60 രൂപ.നാടന്‍ മാമ്പഴവും വിപണിയില്‍ എത്തിത്തുടങ്ങി.
മൂവാണ്ടന്‍80പ്രീയൂര്‍ മാങ്ങ 100 എന്നിങ്ങനെയാണ് വില. തമിഴ്‌നാട്ടില്‍ നിന്നുള്ള മാമ്പഴ വരവ് കാര്യമായി തുടങ്ങിയിട്ടില്ല. ഇവയെത്തുന്നതോടെ വരുംദിവസങ്ങളില്‍ മാമ്പഴ വിപണി സജീവമാകുമെന്നാണു സൂചന. മാതളം100, സാദാ തണ്ണിമത്തന്‍25 പേരയ്ക്ക60, പൈനാപ്പിള്‍60 എന്നിങ്ങനെയാണ് കിലോയ്ക്കുള്ള വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."