HOME
DETAILS

അഞ്ചേക്കറില്‍ ജൈവ കൃഷിയുമായി അലി

  
backup
April 17 2017 | 19:04 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%88%e0%b4%b5-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81


പാലക്കാട്: കൊയ്തുകഴിഞ്ഞ പാടത്ത് അഞ്ചേക്കറോളം ഭൂമിയില്‍ ജൈവകൃഷിയുമായി അലി അഹമ്മദ് ശ്രദ്ധേയമാവുന്നു. കണ്ണാടി പഞ്ചായത്തിലെ പരപ്പനയിലാണ് 45കാരനായ അലി അഹമ്മദ് വിവിധ കൃഷികള്‍ നടത്തുന്നത്. പച്ചക്കറിക്ക് പുറമെ മത്സ്യം, കാലിവളര്‍ത്തല്‍, കശുമാവ്, മാങ്ങ, ഉഴുന്ന് തുടങ്ങി നിരവധി വിളകളാണ് ഇവിടെ വളര്‍ത്തുന്നത്. നാലേക്കറോളം സ്ഥലത്ത് പടവലം, വെണ്ട, മത്തന്‍, കുമ്പളം, പയര്‍ എന്നിവയും ഒരേക്കറോളം സ്ഥലത്ത് ഉഴുന്നും കൃഷിയെടുക്കുന്നുണ്ട്. ഒരേക്കറോളം വരുന്ന കുളം ഈ വരള്‍ച്ചയിലും നിറഞ്ഞുകിടക്കുന്നത് മീന്‍വളര്‍ത്തലിന് സഹായിക്കുന്നു. പത്തേക്കറോളം വരുന്ന പറമ്പിലും പാടത്തുമായി വിവിധ ഇനം മാവുകളും ചക്കയും മറ്റും അലി അഹമ്മദിന് സ്വന്തമായുണ്ട്.
എല്ലാറ്റിനും ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. ചാണകമാണ് പ്രധാന ജൈവവളം. ചാണകവെള്ളം കലക്കി ഒഴിക്കുകയാണ് പ്രധാന കീടനാശിനി പ്രയോഗം. അപൂര്‍വമായി കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന വളങ്ങളും ഉപയോഗിക്കുന്നുണ്ട്. ഈ രംഗത്ത് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അലി അഹമ്മദ് സജീവമായുണ്ട്. നാല്‍കാലികളില്‍ പോത്തും പത്തോളം ആടുകളും അലി അഹമ്മദിന്റെ കൃഷിക്ക് വളം നല്‍കുന്നു. ആടിന്റെ പാല്‍ കറന്നെടുത്ത് വില്‍ക്കാനും പോത്തുകളെ അറവിന് നല്‍കാനുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കണ്ണാടി പഞ്ചായത്തിലെ കൃഷിഭവനില്‍ നിന്ന് കൃഷി ഓഫീസര്‍ സ്വാതിയുടെ അടക്കം നിര്‍ദേശങ്ങളും പിന്തുണയും അലി അഹമ്മദിന് തുണയായുണ്ട്. പരപ്പനകളത്തില്‍ പരേതനായ ഇബ്രാഹിം മുസ്‌ലിയാരുടെ മകനായ അലി അഹമ്മദിന് പാട്ടത്തിനെടുത്ത കൃഷിഭൂമിയും വേറെയുണ്ട്. ഇത്തവണ ഒരു പൂവല്‍ മാത്രമാണ് നെല്‍കൃഷി നടത്താനായത്. വെള്ളക്ഷാമം രൂക്ഷമായതോടെ കുഴിച്ച കുഴല്‍കിണറില്‍ നിന്ന് ദിവസവും 12 മണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് കൃഷി നനക്കുന്നത്.
മത്സ്യങ്ങളില്‍ കട്ടല, റോഹു, ഗ്രാസ്, മൃഗാല, സിലോപ്പിയ, സൈപ്രസ് തുടങ്ങിയവ വളര്‍ത്തുന്നുണ്ട്. ഇപ്പോള്‍ വേനല്‍ക്കാലമായതിനാല്‍ മീന്‍ പിടിക്കുന്നില്ല. അലി അഹമ്മദിനും ഭാര്യ ബുഷ്‌റക്കുമൊക്കം മക്കളായ നവാസും യാസിനും മകളും കൃഷിയെ സഹായിക്കുന്നുണ്ട്. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഇവരെ സഹായിക്കുന്നുണ്ട്.
പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഇടക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അധ്വാനിക്കാന്‍ തയ്യാറായാല്‍ മികച്ചലാഭം ഉണ്ടാക്കാന്‍ ജൈവകൃഷി കൊണ്ടാകുമെന്ന് അലി പറയുന്നു. ഇതിനകം മൂന്നുലക്ഷത്തോളം രൂപയുടെ വെണ്ട മാത്രം വിറ്റതായി അലി പറയുന്നു. തമിഴ്‌നാട്ടിലെ വിഷപച്ചക്കറികളെ ആശ്രയിക്കുന്ന മലയാളിക്ക് അലി അഹമ്മദിനെ പോലുള്ള കര്‍ഷകരുടെ അധ്വാനവും ആത്മവിശ്വാസവും വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ സഹായിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago